മലയാളി അസോസിയേഷൻ ഓഫ് ആന്റ്രിം സമ്മർ ഫെസ്റ്റ് ആഘോഷിച്ചു; പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു

Mail This Article
×
ബെൽഫാസ്റ്റ് ∙ നോർത്തേൺ അയർലഡിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ആന്റ്രിം (MAA) വർണ്ണാഭമായ സമ്മർ ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രസിഡന്റ് ഷിജോ ജയിംസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അഷ്‌നാ ശ്രീജിത്ത് സ്വാഗതം ആശംസിച്ചു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഹരീഷ് നാരായണനും, സാമ്പത്തിക കണക്കുകൾ ട്രഷറർ സനു ജോണും അവതരിപ്പിച്ചു. സ്മിഷാ പോൾ കൃതജ്ഞത രേഖപ്പെടുത്തി.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ 2025-26 വർഷത്തേക്കുള്ള പുതിയ 13 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജോജിൻ ജോർജ് പുതിയ പ്രസിഡന്റായും, ഷിജോ മോൻ സെക്രട്ടറിയായും, മജോ മാത്യു ട്രഷററായും ചുമതലയേൽക്കും.
കുട്ടികൾക്കായുള്ള ഫേസ് പെയിന്റിങ്, ആകർഷകമായ മാജിക് ഷോ, കെ നോർത്ത് ബാൻഡിന്റെ ഗംഭീരമായ സംഗീത പരിപാടി എന്നിവ പരിപാടികൾക്ക് കൂടുതൽ ഉണർവേകി.
English Summary:
Belfast Antrim Malayali Association held Antrim Summer Fest
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.