ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു

Mail This Article
ബോണ്‍ ∙ സിറോ മലങ്കര കത്തോലിക്കാ സഭയുടെ ജർമൻ റീജന്റെ നേതൃത്വത്തിൽ ജർമനിയിലെ വിവിധ കേന്ദ്രങ്ങളിൽ ഈസ്റ്റർ ശുശ്രൂഷകൾ ആചരിച്ചു. ബോണിനു പുറമെ ഫ്രാങ്ക്ഫർട്ട്, ഡോർട്മുണ്ട്/ഹെർണെ, ക്രേഫെൽഡ്, ഹൈഡൽബെർഗ്, ഹാനോവർ, മ്യൂണിക്ക് എന്നിവിടങ്ങളിലെ മിഷൻ കൂട്ടായ്മകളിലും പ്രത്യേക പ്രാർഥനകളും ശുശ്രൂഷകളും ഉണ്ടായിരുന്നു.
ബോണിലെ സെന്റ് തോമസ് സമൂഹത്തിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക് റവ. ഡോ. ജോസഫ് ചേലംപറമ്പത്ത് മുഖ്യ കാർമികത്വം വഹിച്ചു. ഈസ്റ്റർ ആഘോഷം ബോണിലെ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ആരംഭിച്ചു. ലുവൈൻ സർവകലാശാലയിൽ ഉപരിപഠനം നടത്തുന്ന പത്തനംതിട്ട മലങ്കര രൂപതാംഗം ഫാ. തോമസ് വടക്കേക്കര മുഖ്യ കാർമ്മികനായി. റവ. ഡോ. ജോസഫ് ചേലംപറമ്പത്ത് സഹകാർമ്മികനായിരുന്നു. ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ശേഷം പാരീഷ് ഹാളിൽ വിവിധ കലാപരിപാടികളും അരങ്ങേറി. റവ. ഡോ. ജോസഫ് ചേലംപറമ്പത്ത് സ്വാഗതം ആശംസിച്ചു. അഗാപ്പെയോടെ പരിപാടികൾ സമാപിച്ചു. ഫാ. സന്തോഷ് തോമസ് കോയിക്കൽ ജർമനിയിലെ സിറോ മലങ്കര കമ്യൂണിറ്റിയുടെ എക്സൽസിയർ കോഓർഡിനേറ്ററായി ഫ്രാങ്ക്ഫർട്ട്, ഹൈഡൽബെർഗ്, ഹാനോവർ എന്നിവിടങ്ങളിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
റവ. ഡോ. ജോസഫ് ചേലംപറമ്പത്ത് (ബോൺ), ഫാ. ഔസ്‌റ്റിൻ ജോൺ (മ്യൂണിക്ക്), ഫാ. പോൾ മാത്യു ഒഐസി (ക്രേഫെൽഡ്), ഫാ. സാമുവേൽ പാറവിള (ഡോർട്മുണ്ട്, ഹെർണെ) എന്നിവർ മറ്റ് സ്ഥലങ്ങളിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.