ADVERTISEMENT

കിൽക്കെനി ∙ തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടിയവരുടെ ഓർമ ദിനമായി ലോകമെങ്ങും മെയ്ദിനം ആഘോഷിക്കുമ്പോൾ ക്രാന്തിയുടെ നേതൃത്വത്തിൽ വിപുലമായ മെയ്ദിന പരിപാടികൾ അയർലൻഡിൽ സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യവകുപ്പ് മന്ത്രി എം. ബി രാജേഷ് ക്രാന്തിയുടെ മെയ്ദിന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മെയ് രണ്ടിന് വൈകിട്ട് ആറുമണിക്കാണ് പരിപാടികൾ ആരംഭിക്കുന്നത്.

കില്‍ക്കെനിയിലെ O'Loughlin Gael GAA ക്ലബ്ബാണ് ഇത്തവണത്തെ മെയ്ദിനാഘോഷ പരിപാടികൾക്ക് വേദിയാകുന്നത്. രാജ്യാന്തര തൊഴിലാളി ദിന ആഘോഷങ്ങളോടനുബന്ധിച്ച് ഗായകൻ അലോഷിയുടെ ഗസൽ സന്ധ്യയും അരങ്ങേറുന്നതാണ്.

ഐറിഷ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കെ ആർ എസ് കാറ്ററിങ് ഗ്രൂപ്പിന്റെ രുചികരമായ നാടൻ ഭക്ഷണശാലയും പരിപാടിക്കായി എത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. മെയ്ദിന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

English Summary:

Kranthi Ireland's International Workers' Day celebration in Kilkenny on May 2nd

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com