ലിവർപൂൾ മലയാളി ഹിന്ദു സമാജം വിഷുപ്പുലരി 2025 സംഘടിപ്പിച്ചു

Mail This Article
ലിവർപൂൾ ∙ ഏപ്രിൽ 19ന് ലിവർപൂൾ മലയാളി ഹിന്ദു സമാജം (LMHS) കാർഡിനൽ ഹീനൻ ഹൈസ്കൂളിൽ വച്ച് വിഷുപ്പുലരി 2025 സംഘടിപ്പിച്ചു. ശ്രീകാന്ത് തിരുമേനിയുടെ നേതൃത്വത്തിൽ നടന്നവിഷു പൂജയും, മനോഹരമായ കാഴ്ചകളായി വിഷുക്കണിയും, കുട്ടികൾക്കായുള്ള വിഷുക്കൈനീട്ടവും നടന്നു. LMHS പുതുതായി രൂപീകരിച്ച ഭജന സംഘം ഭജന നടത്തി.
ഈ വർഷം ഘോഷയാത്ര കുഞ്ഞു കൃഷ്ണന്മാരും കുഞ്ഞുരാധമാരും കൃഷ്ണന്റെ സുഹൃത്തായ കുചേലനും കൂടെ ചെണ്ടസംഘവും കൂടി ചേർന്ന് കാണികൾക്ക് മികച്ച ഒരു ദൃശ്യവിരുന്ന് സമ്മാനിച്ചു. തുടർന്ന് വേദിയിലെ നൃത്തത്തിനു ശേഷം ഉറിയടി സംഘം ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ കാണികൾക്കിടയിലെത്തി.
ബാലഗോകുലം കുട്ടികൾ മയിൽപീലി എന്ന പരിപാടി അവതരിപ്പിച്ചു. അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി ജി വിഷു സന്ദേശം നൽകി. വിഭവ സമൃദ്ധമായ വിഷു സദ്യ എല്ലാവരുടെയും മനസ്സും വയറും നിറച്ചു.

സദ്യക്ക് ശേഷം കലാപരിപാടികൾക്കു മുൻപായി LMHS-ന്റെ പുതിയ കലാ-സാംസ്‌കാരിക വേദിയായ സാത്വികയുടെ ഔപചാരിക ഉദ്‌ഘാടനവും, ലോഗോ പ്രദർശനവും, പ്രമോഷനൽ വിഡിയോ റിലീസും ലേബർ പാർട്ടി കൗൺസിലർ ഗ്രേയം കൂപ്പർ നിർവഹിച്ചു. LIMA, LIMCA, ACAL, LMCA തുടങ്ങിയ അസോസിയേഷൻ, ഹിന്ദു കൾചറൽ സെന്റർ, രാധാകൃഷ്ണ ടെംപിൾ സാരഥികളുടെ സാന്നിധ്യവും വേദിയെ മികവുറ്റത്താക്കി.
വിജയ ശങ്കറിന്റെ നേതൃത്വത്തിൽ നടന്ന നാദസ്വരഫ്യൂഷനോടുകൂടിആരംഭിച്ച കലാപരിപാടികൾ , ഭരതനാട്യവും കുച്ചിപ്പുടിയും മുതിർന്നവരുടെയും കുട്ടികളുടെയും ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് നൃത്തം, രാധാകൃഷ്ണൻ നൃത്തം പുഷ്പാഞ്ജലി നൃത്തം, സംഘനൃത്തം എന്നിവയിലൂടെ മുന്നേറി.

കാളിയമർദ്ദനം സംഗീത നൃത്തനാടകം അവതരിപ്പിക്കപ്പെട്ടു. ലേഖാ രാംകുമാറിന്റെ നേതൃത്വത്തിൽ LMHS കലാകാരന്മാരുടെ മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് കാളിയമർദ്ദനം നിറഞ്ഞ സദസ്സിൽ അവതരിപ്പിക്കപെട്ടത്. വിറാൽ ഭാഗത്തുള്ള അംഗങ്ങൾ നാടൻ ചിന്തുപാട്ട് അവതരിപ്പിച്ചു. LMHS ഡാൻസ് ടീച്ചർ ഡോ. സുപ്രിത ഐത്തൽ പ്രഹ്ലാദപട്ടാഭിഷേകം ഭരതനാട്യം അവതരിപ്പിച്ചു.
അർപ്പിതയുടെ കുച്ചിപ്പുടി, നോർത്ത് വെസ്റ്റ് മെലഡീസ് LMHS ന്റെ ഗായകനായ രഞ്ജിത്ത് ഗണേശന്റെ നേതൃത്വത്തിൽ നടത്തിയ ഗാനമേളയുടെ, LMHS ചെണ്ടമേളം ടീം നാദസ്വരം വിദ്വാൻ വിജയ കൃഷ്ണൻ അശോകിനെയും LMHS ന്റെ ഗായകരായ പ്രമോദിനെയും, ദിലീപിനെയും, കീബോർഡിസ്റ്റ് മുകേഷിനെയും ഡ്രം പാഡിൽ രാജേഷിനെയും അണിനിരത്തിക്കൊണ്ട് അവതരിപ്പിച്ച ചെണ്ട ഫ്യൂഷനോടുകൂടി വിഷുപുലരി സമാപിച്ചു.
ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ കുട്ടികളും, മുതിർന്നവരും ചെയ്യുന്ന നൃത്ത സംഗീത പരിപാടികൾ ഇത്രയും നന്നായി സ്വീകരിക്കപ്പെടുന്നെങ്കിൽ അതിന് വഴിയൊരുക്കിയ LMHS ഭരതനാട്യം അധ്യാപികമാരായ കൃഷ്ണപ്രിയയും, സുപ്രിത ഐത്തലും, ചെണ്ടമേളം അധ്യാപകനായ സായി ശ്രീകുമാറും (കണ്ണൻ) പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു. കൂടാതെ ഉറിയടി നൃത്തം കുട്ടികളെ പരിശീലിപ്പിച്ച റിയയും, കുച്ചിപ്പുടിയും സിനിമാറ്റിക്ക് നൃത്തവും മികവോടെ അവതരിപ്പിച്ച അർപ്പിത അശോകും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ പ്രസിഡന്റ് ദീപൻ കരുണാകരന്റെ നേതൃത്വത്തിലാണ് വിഷു പുലരി 2025 നടന്നത്.
ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ സെക്രട്ടറിയും ക്രിയേറ്റീവ് ഹെഡും ആയ സായി കുമാർ ഉണ്ണികൃഷ്ണൻ വിഷുപ്പുലരിയുടെ വിജയത്തിനായി പ്രയത്നിച്ച എക്സിക്യൂട്ടീവ് മെമ്പേഴ്സിനും ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ പ്രവർത്തനങ്ങളിൽ എല്ലാവിധ സഹകരണങ്ങളും നൽകി കൂടെ നിൽക്കുന്ന അംഗങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് വിഷു പുലരി 2025 ആഘോഷങ്ങൾ സമാപിച്ചു.
(വാർത്ത ∙ അനിൽ ഹരി)