യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനറായി ഡിക്സ് ജോർജിനെ നിയോഗിച്ചു

Mail This Article
×
ഷെഫീൽഡ്∙ യുക്മ കേരളപൂരം വള്ളംകളിയുടെ ജനറൽ കൺവീനറായി ഡിക്സ് ജോർജിനെ നിയോഗിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനാണ് ഈ നിയമനം നടത്തിയത്.
യുക്മ കേരള പൂരം വള്ളംകളി ആരംഭിച്ച 2017 മുതൽ ജനറൽ കൺവീനറുടെ ചുമതല വഹിച്ചിരുന്നത് അഡ്വ. എബി സെബാസ്റ്റ്യനായിരുന്നു. അദ്ദേഹം യുക്മ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഡിക്സ് ജനറൽ കൺവീനറുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്.
ഈ വർഷത്തെ വള്ളംകളി മത്സരങ്ങൾ ഓഗസ്റ്റ് 30ന് ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻവേഴ്സ് ലെയ്ക്കിൽ ആണ് നടക്കുന്നത്.വള്ളംകളി മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ജനറൽ കൺവീനർ ഡിക്സ് ജോർജ് എന്നിവർ അറിയിച്ചു.
English Summary:
Dix George appointed as the general convener of the Yukma Kerala Pooram Boat Race
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.