യുക്മ സാംസ്കാരിക വേദിയുടെ പുതിയ ഭാരവാഹികളെ നിയോഗിച്ചു; ലിറ്റി ജിജോ വൈസ് ചെയർമാൻ

Mail This Article
×
ലണ്ടൻ∙ യുക്മയുടെ കലാ, സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുക്മ സാംസ്കാരിക വേദിയുടെ പുതിയ ഭാരവാഹികളെ നിയോഗിച്ചു. ലിറ്റി ജിജോയെ വൈസ് ചെയർമാനായും ബിനോ ആന്റണി, അഡ്വ. ജാക്സൺ തോമസ് എന്നിവരെ ജനറൽ കൺവീനർമാരായുമാണ് നിയോഗിച്ചിരിക്കുന്നത്. യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനാണ് ഇവരെ നിയോഗിച്ചത്. യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായരാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ കാലങ്ങളിൽ യുകെയിലെ മലയാളികളുടെ സർഗ്ഗവാസനകളെയും സാംസ്കാരിക ചേതനയെയും പരിപോഷിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചുവരുന്ന യുക്മ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ട് കൊണ്ടുപോകുവാൻ പ്രാപ്തരും പരിചയസമ്പന്നരുമായ നേതൃനിരയാണ് ഇപ്പോൾ ചുമതലയേൽക്കുന്നതെന്ന് എബി സെബാസ്റ്റ്യൻ അറിയിച്ചു.
English Summary:
New leadership for UUKMA, UK
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.