കൗണ്ടി മീത്ത് സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാൾ മേയ് 9,10 തീയതികളിൽ

Mail This Article
കൗണ്ടി മീത്ത് ∙ അയർലൻഡിലെ കൗണ്ടി മീത്തിലെ ജൂലിയൻസ്ടൗൺ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ (A92VR02) വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാൾ മേയ് 9, 10 തീയതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. നാഗ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി (എസ്ടിഒടിഎസ്) ഫാക്കൽറ്റി അംഗം ഫാ. ഡോ. ജോൺ മാത്യു പെരുന്നാളിന് മുഖ്യകാർമികത്വം വഹിക്കും.
പെരുന്നാൾ പരിപാടികൾ മേയ് 9ന് വൈകുന്നേരം 6ന് കൊടിയേറ്റോടെ ആരംഭിക്കും. തുടർന്ന് 6.15ന് സന്ധ്യാ നമസ്കാരവും ഏഴിന് ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. 7.15 ന് ഫാ. ഡോ. ജോൺ മാത്യു അനുസ്മരണ പ്രഭാഷണം നടത്തും. രാത്രി 8ന് പെരുന്നാൾ പ്രദക്ഷിണം നടക്കും. 8.20ന് ആശീർവാദവും 8.30 ന് വെച്ചൂട്ടിനുള്ള അരിയിടീലും ഉണ്ടായിരിക്കും.
മേയ് 10 ന് രാവിലെ 8.45ന് പ്രഭാത നമസ്കാരത്തോടെ രണ്ടാം ദിവസത്തെ പരിപാടികൾ ആരംഭിക്കും. തുടർന്ന് 9.30ന് ഫാ. ഡോ. ജോൺ മാത്യുവിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന അർപ്പിക്കും. കുർബാനയ്ക്കു ശേഷം മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം, കുട്ടികൾക്കുള്ള ആദ്യ ചോറൂണ്, വെച്ചൂട്ട് എന്നിവയുണ്ടായിരിക്കുമെന്ന് ട്രസ്റ്റി തോമസ് എം ഡേവിഡ് അറിയിച്ചു. (ഫോൺ : 0894347447).