ജർമൻ ചാൻസലർ ഫ്രീഡ്‍റിഷ് മേർട്സ് പാരിസിൽ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി കൂടിക്കാഴ്ച നടത്തി

Mail This Article
×
പാരിസ്∙ പുതിയ ജർമൻ ചാന്‍സലര്‍ ഫ്രീഡ്‍റിഷ് മേർട്സ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി പാരിസില്‍ കൂടിക്കാഴ്ച നടത്തി. ചാൻസലറായി ചുമതലയേറ്റ ശേഷമുള്ള മേർട്സിന്റെ ആദ്യത്തെ വിദേശ സന്ദർശനങ്ങളിലൊന്നായിരുന്നു ഇത്.
പാരിസിലെ കൂടിക്കാഴ്ചയിൽ, പ്രതിരോധ നയത്തിൽ ഫ്രാൻസുമായുള്ള സഹകരണം വർധിപ്പിക്കുമെന്ന് പുതിയ ജർമൻ ചാൻസലർ ഫ്രീഡ്‍റിഷ് മേർട്സ് പ്രഖ്യാപിച്ചു. ഫ്രഞ്ച്-ജർമൻ പ്രതിരോധ കൗൺസിൽ ശക്തിപ്പെടുത്തുകയും ഉഭയകക്ഷി ആയുധ സഹകരണം കൂടുതൽ ആഴത്തിലാക്കുകയും വേണമെന്ന് പുതിയ ചാൻസലർ അറിയിച്ചു.
English Summary:
Friedrich Merz arrived in Paris and met with French President Emmanuel Macron.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.