ADVERTISEMENT

ഡബ്ലിൻ ∙ അയർലൻഡിലും നോർത്തേൺ അയർലൻഡിലുമുള്ള പെന്തെക്കോസ്റ്റ് സഭകളുടെ സംയുക്ത വേദിയായ യുപിഎഫിന്റെ വനിതാ സമ്മേളനം 2025 മേയ് 10 ന് ബെൽഫാസ്റ്റിലുള്ള യുടി ബെൽഫാസ്റ്റ് എലീം ചർച്ചിൽ നടക്കും. കുടുംബ ജീവിതവും കുഞ്ഞുങ്ങളുടെ പരിപാലനവും ക്രിസ്തീയ വീക്ഷണത്തിൽ" എന്ന വിഷയത്തിൽ വേദ ശാസ്ത്ര അധ്യാപികയും എംഇഎസ്എ ഗ്ലോബല്‍ ദക്ഷിണേഷ്യൻ തിയോളജിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ഡവലപ്മെന്റ് കണ്‍സള്‍ട്ടന്റുമായ ഡോ. ജെസി ജയ്സന്‍ ക്ലാസുകളെടുക്കും. 

ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സ്ത്രീയുടെ ഉത്തരവാദിത്തം വേദപുസ്തക അടിസഥാനത്തില്‍ എങ്ങനെ പ്രായോഗികമാക്കാം എന്നതില്‍ അറിവ് കരസ്ഥമാക്കാനുള്ള അവസരമായിരിക്കും കോണ്‍ഫറന്‍സ് എന്നു യുപിഎഫ് വനിതാ വിഭാഗം കോഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ മേഴ്സി പ്രിന്‍സ് പറഞ്ഞു. 

രാവിലെ 8:30 നു റജിസ്ട്രേഷൻ ആരംഭിക്കും. 9:30 മുതൽ വൈകിട്ട് 4:30 വരെയാണ് കോൺഫറൻസ്. റജിസ്ട്രേഷൻ സൗജന്യമാണ്. പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ്, വൈസ് പ്രസിഡന്റുമാരായ പാസ്റ്റർ ജോസഫ് ഫിലിപ്, പാസ്റ്റർ കെ.പി. ബിജുമോൻ, സെക്രട്ടറി ബ്രദർ അരുൺ ജോർജ്, ജോയിൻ്റ് സെക്രട്ടറി തോമസ് ജോൺ, ട്രഷറർ സാമുവൽ ജോസഫ്, ജോയിന്റ് ട്രഷറാർ ലിബിൻ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു. ക്വയർ കോഡിനേറ്റർ ജിനു ജോസഫ്, വിജീഷ് വാമദേവൻ, ഡോ. ജോഷി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ക്വയർ ആരാധനയ്ക്കു നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: +447827899620 (യുകെ), +353892697070, (അയർലൻഡ്)

English Summary:

UPF Women's Conference, a joint platform for Pentecostal churches in Ireland and Northern Ireland, will be held on Saturday, May 10, 2025, at the UT Belfast Elim Church in Belfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com