ഫുട്ബോൾ കൂടുതൽ ദൂരത്തേയ്ക്ക് ത്രോ ചെയ്യുന്ന സ്ത്രീ; ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി ഐറിഷ് താരം

Mail This Article
×
ലണ്ടൻ/ഡബ്ലിൻ ∙ ലോകത്ത് ഏറ്റവും ദൂരേയ്ക്ക് ഫുട്ബോള്‍ ത്രോ ചെയ്യുന്ന സ്ത്രീയെന്ന നേട്ടം കരസ്ഥമാക്കി ഐറിഷ് താരം മെഗാൻ കാംപ്ബെൽ. 37.55 മീറ്റർ (123 അടി 2 ഇഞ്ച്) ദൂരത്തിൽ ഫുട്ബോൾ എറിഞ്ഞ് ത്രോ-ഇൻ റെക്കോർഡ് ആണ് ലണ്ടൻ സിറ്റി ലയണസ് താരം കൂടിയായ മെഗാൻ കാംപ്ബെൽ നേടിയത്.
ഏപ്രില്‍ 30 ന് നടന്ന ടീം പരിശീലനത്തിനിടെ ആണ് റെക്കോർഡ് നേടിയത്. ഈ നേട്ടം ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ഇതിനെ മറികടക്കുന്ന ഒരാള്‍ വരണമെന്നും മെഗാൻ കാംപ്ബെൽ പറഞ്ഞു. അപ്പോൾ മാത്രമാണ് മറ്റൊരാളെ തന്നെക്കാള്‍ മെച്ചപ്പെട്ട ഒരാളാക്കി താന്‍ മാറ്റി എന്ന് സ്വയം തോന്നുകയുള്ളുവെന്നും മെഗാൻ കാംപ്ബെൽ കൂട്ടിച്ചേര്‍ത്തു. അയർലൻഡിലെ ദ്രോഗഡയാണ് മെഗാൻ കാംപ്ബെലിന്റെ സ്വദേശം.
English Summary:
International footballer Megan Campbell launches world's longest throw-in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.