ADVERTISEMENT

റയിൻഹാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മിഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച' ബൈബിൾ കൺവൻഷൻ ജൂൺ 7 ന്. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിൾ കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.  

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയുടെ അഭിവന്ദ്യ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കുർബാന അർപ്പിച്ചു സന്ദേശം നൽകും. യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മിഷൻ ഡയറക്ടറും, ലണ്ടൻ റീജനൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്  കൺവൻഷൻ നയിക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മിഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യും. ലണ്ടനിൽ  അജപാലന ശുശ്രുഷ നയിക്കുന്ന ഫാ.ഷിനോജ് കളരിക്കൽ സഹകാർമ്മികത്വം വഹിക്കുകയും, ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്.

2025 ജൂൺ 7 ന് രാവിലെ 9:30 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവൻഷനിൽ  കുർബാന, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്.

കുട്ടികൾക്കായിട്ടുള്ള ശുശ്രുഷകൾ ഒരുക്കുന്നുണ്ട്. കൂടാതെ പരീക്ഷകൾക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കായി, പ്രത്യേകം പ്രാർഥനകൾ അർപ്പിക്കുന്നതുമാണ്. കൺവൻഷനിൽ ഇംഗ്ലിഷ് ഭാഷയിലുള്ള ശുശ്രുഷകളും ഉണ്ടായിരിക്കും. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് തയ്യിൽ: 07848 808550, മാത്തച്ചൻ വിളങ്ങാടൻ: 07915 602258

English Summary:

London Bible Convention' to be held in Rainham on June 7

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com