ADVERTISEMENT

ബ്രസ്സൽസ്∙ ജർമൻ ചാൻസലർ ഫ്രീഡ്‌റിഷ് മേർട്‌സ് യൂറോപ്യൻ യൂണിയനിലെ (ഇയു) ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. യൂറോപ്പിലെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ യൂറോപ്യൻ യൂണിയനെ നയിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

ചാൻസലർ മേർട്‌സ് അധികാരമേറ്റതിന് ശേഷമുള്ള രണ്ടാമത്തെ വിദേശ യാത്രയിൽ യൂറോപ്യൻ യൂണിയൻ, നാറ്റോ നേതാക്കളുമായി ചർച്ചകൾക്കായാണ് അദേഹം ബ്രസ്സൽസിൽ എത്തിയത്. ബുധനാഴ്ച പാരിസിലും വാർസോയിലും സന്ദർശനം നടത്തിയതിന് ശേഷം  ഫ്രീഡ്‌റിഷ് മേർട്‌സ് നാറ്റോ തലവൻ മാർക്ക് റുട്ടെ, യൂറോപ്യൻ യൂണിയൻ മേധാവികളായ ഉർസുല വോൺ ഡെർ ലെയ്ൻ, അന്റോണിയോ കോസ്ററ, റോബർട്ട മെറ്റ്സോള എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

English Summary:

German Chancellor Friedrich Merz meets with EU leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com