ADVERTISEMENT

ബര്‍ലിന്‍ ∙ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 80 വര്‍ഷങ്ങള്‍ ജര്‍മനിയും യൂറോപ്പും അനുസ്മരിച്ചു. യൂറോപ്പിലെ ഏറ്റവും മാരകമായ യുദ്ധം 1945 മേയ് 8 നാണ് അവസാനിച്ചത്.

ബര്‍ലിനിലെ ന്യൂവാഹില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ജര്‍മന്‍ ബുണ്ടെസ്റ്റാഗിന്റ് (പാര്‍ലമെന്റിന്റെ  താഴത്തെ സഭ) പ്രസിഡന്റ്  ജൂലിയ ക്ലോക്ക്നര്‍, ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയര്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്റിഷ് മേർട്സ്, ജര്‍മനിയിലെ ഫെഡറല്‍ കോണ്‍സ്റ്റിറ്റ്യൂഷനല്‍ കോടതിയുടെ പ്രസിഡന്റ് സ്റ്റീഫന്‍ ഹാര്‍ബാര്‍ത്ത് എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ചാന്‍സലര്‍ മേർട്സ് ബര്‍ലിനില്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ബുണ്ടെസ്റ്റാഗിലും അനുസ്മരണ ചടങ്ങ് നടന്നു. 

English Summary:

Germany, Europe mark 80 years since end of World War II

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com