ADVERTISEMENT

ബക്കിങ്ങാം∙ പ്രഫഷനൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് (PAIR)  ജൂലൈ അഞ്ചിന് അപ്പോളോ ബക്കിങ്ങാം ഹെൽത്ത് സയൻസസ് ക്യാംപസിൽ വെച്ച് രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് (IRC2025) നടത്തുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള റേഡിയോഗ്രാഫി പ്രഫഷനലുകളെ ഒരുമിപ്പിക്കാനും അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനും ലക്ഷ്യമിട്ടുള്ള ഈ സമ്മേളനത്തിന്റെ പ്രധാന പ്രമേയം "റേഡിയോളജിയിൽ പാലങ്ങൾ പണിയുക: പഠിക്കുക, നെറ്റ്‌വർക്ക് ചെയ്യുക, വളരുക" എന്നതാണ്. യുകെയിൽ ജോലി ചെയ്യുന്ന രാജ്യാന്തരതലത്തിൽ പരിശീലനം നേടിയ റേഡിയോഗ്രാഫർമാരുടെ വൈവിധ്യം, തൊഴിൽപരമായ വളർച്ച, അതുല്യമായ സംഭാവനകൾ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് കോൺഫറൻസിന്റെ ലക്ഷ്യം.

സമ്മേളനത്തിൽ പോസ്റ്ററുകളും പ്രബന്ധങ്ങളും അവതരിപ്പിക്കാൻ അവസരമുണ്ട്. അബ്‌സ്ട്രാക്റ്റുകൾ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 16 ആണ്. ഡയഗ്നോസ്റ്റിക് ഇമേജിങ്ങിലെ പുതിയ പ്രവണതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്ക്, രോഗികളുടെ പരിചരണം, റേഡിയോഗ്രാഫർമാരുടെ തൊഴിൽപരമായ വികസനം തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും.

കോൺഫറൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി https://sites.google.com/view/irc2025uk/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

English Summary:

Professional Alliance of Indian Radiographers (PAIR) organizes International Radiographers Conference 2025 Saturday on 5 July 2025 at Apollo Buckingham Health Sciences Campus in Crewe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com