'പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' ജൂൺ 5 മുതൽ

Mail This Article
ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മിഷന്റെ നേതൃത്വത്തിൽ 'പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം' സംഘടിപ്പിക്കുന്നു. 2025 ജൂൺ 5 മുതൽ 8 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തിൽ, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മിഷൻ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ് എച് എന്നിവർ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.
ജൂൺ 5 ന് രാവിലെ ഒൻപതു മണിക്ക് ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക റെസിഡൻഷ്യൽ ധ്യാനം പെന്തക്കോസ്താ തിരുന്നാൾ ദിനമായ ജൂൺ 8 ന് വൈകുന്നേരം നാലു മണിക്ക് സമാപിക്കും. ധ്യാനം യാൺഫീൽഡ് പാർക്ക് ട്രെയിനിങ് ആൻഡ് കോൺഫറൻസ് സെന്ററിൽ വച്ചാണ് നടക്കുക.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് തയ്യിൽ - 07848808550, മാത്തച്ചൻ വിളങ്ങാടൻ - 07915602258