വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജൻ പുരസ്കാര വിതരണം സംഘടിപ്പിച്ചു

Mail This Article
മാഞ്ചസ്റ്റർ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജൻ വാർഷിക സമ്മേളനം യുകെയിലെ മാഞ്ചസ്റ്ററിന് സമീപം സ്റ്റോക്ക് ഓൺ ട്രെൻഡിലുള്ള സ്റ്റോൺ ക്രൗൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. സമൂഹമാധ്യമത്തിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം ആനന്ദ് ടിവി മാനേജിങ് ഡയറക്ടർ എസ്. ശ്രീകുമാറിന് (യുകെ) ലഭിച്ചു. ഇംഗ്ലണ്ടിലെ മലയാളി സമൂഹം നേരിടുന്ന ചൂഷണങ്ങൾക്കെതിരെ ശ്രദ്ധേയമായ പോരാട്ടം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ റോയി ജോസഫ് മാൻവെട്ടത്തിന് (യുകെ) സാമൂഹ്യ പ്രതിബദ്ധത പുരസ്കാരവും സമ്മാനിച്ചു.
കലാ, സാംസ്കാരിക, നാടക മേഖലകളിലെ മികച്ച സംഭാവനകൾക്ക് അയർലൻഡിൽ നിന്നുള്ള രാജു കുന്നക്കാട്ടിനെയും 26 വർഷം സംഗീത ആൽബ നിർമാണം പൂർത്തിയാക്കിയതിനും ജർമനിയിൽ നിന്നുള്ള ജോസ് കുമ്പിളുവേലിനെയും ആദരിച്ചു. അവാർഡ് നേടിയ ഈ നാല് വ്യക്തികളെയും ജോളി തടത്തിൽ, ജോളി എം പടയാട്ടിൽ, ബാബു തോട്ടപ്പള്ളി, ട്രഷറർ ഷൈബു ജോസഫ്, സാം ഡേവിഡ് മാത്യു എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചാണ് ആദരിച്ചത്.
വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ഭാരവാഹികളായ തോമസ് അറമ്പൻകുടി (വൈസ് പ്രസിഡന്റ്), ഗ്രിഗറി മേടയിൽ (വൈസ് ചെയർമാൻ), മേഴ്സി തടത്തിൽ (വൈസ് ചെയർപേഴ്സൺ), ഡോ. ജിമ്മി മൊയലൻ (ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്), സെബിൻ പാലാട്ടി (യുകെ പ്രൊവിൻസ് പ്രസിഡന്റ്), സെബാസ്റ്റ്യൻ ജോസഫ് (യുകെ പ്രൊവിൻസ് ചെയർമാൻ), ചിനു പടയാട്ടിൽ (ജർമൻ പ്രൊവിൻസ് സെക്രട്ടറി), ലതീഷ്രാജ് (യുകെ നോർത്ത് വെസ്റ്റ് പ്രൊവിൻസ്, ചെയർമാൻ) എന്നിവർ സമ്മേളനത്തിന് ആശംസകൾ അറിയിച്ചു.
ഡബ്ല്യുഎംസി യൂറോപ്പ് റീജൻ ചെയർമാൻ ജോളി തടത്തിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. പ്രസിഡന്റ് ജോളി എം പടയാട്ടിൽ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ബാബു തോട്ടപ്പള്ളി കൃതജ്ഞത രേഖപ്പെടുത്തി. അസോസിയേറ്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു അവതാരകനായിരുന്നു.