ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ജോര്‍ജ് മലങ്കര സിറിയക് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്മപ്പെരുനാള്

Mail This Article
ഫ്രാങ്ക്ഫര്‍ട്ട് ∙ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള ഫ്രാങ്ക്ഫര്‍ട്ടിലെ സെന്റ് ജോര്‍ജ് മലങ്കര സിറിയക് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ ഏഴാം വാര്‍ഷികവും വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും, ഇടവക ദിന ആഘോഷങ്ങളും സംയുക്തമായി മേയ് 17 ന് ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ബാഡ്ഫില്‍ബെലിലെ മരിയ മുട്ടര്‍ഗോട്ടസ് സിറിയിഷ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.
പെരുന്നാള്‍ ചടങ്ങുകള്‍, യൂറോപ്യന്‍ ഭദ്രാസന വൈദിക സെക്രട്ടറി റവ. ഡോ. തോമസ് മണിമലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ 10 മണിക്ക് പ്രഭാതപ്രാര്‍ഥനയോടെ ആരംഭിക്കും. തുടര്‍ന്ന് കുര്‍ബാനക്ക് ശേഷം പെരുന്നാള്‍ സന്ദേശവും തുടര്‍ന്ന് പ്രദക്ഷിണവും ഉണ്ടായിരിക്കും. പാരിഷ് ഹാളില്‍ നടത്തുന്ന സ്നേഹവിരുന്നിനോടും ഇടവക ദിനാഘോഷങ്ങളോടും കൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും.
ഫാ. പോള്‍, ഫാ. എല്‍ജൊ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പെരുന്നാള്‍ ഓഹരി എടുക്കുവാനും വിവരങ്ങള്‍ അറിയുവാനും ബന്ധപ്പെടുക: Jibin: 015129046395, Don: 01607587040, Subin: 01736825637, Dipin: 017655416756, E.Mail: jacobitesfrankfurt@gmail.com