കേരള നഴ്സസ് യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് കോൺഫറൻസും നഴ്സസ് ഡേ ആഘോഷങ്ങളും മേയ് 17 ന് ലെസ്റ്ററിൽ

Mail This Article
ലെസ്റ്റർ ∙ നഴ്സസ് ഡേയുടെ ഭാഗമായി കേരള നഴ്സസ് യുകെ ഒരുക്കുന്ന രണ്ടാമത് നഴ്സസ് ഡേ ആഘോഷങ്ങളും, കോൺഫറൻസും അടുത്ത മേയ് 17ന് ലെസ്റ്ററിലെ പ്രജാപതി ഹാളിൽ വച്ച് നടക്കും. ആയിരം നഴ്സുമാരാണ് ഇത്തവണത്തെ കോൺഫറൻസിൽ സംബന്ധിക്കുന്നത്. ഒരു ദിവസം കൊണ്ടുതന്നെ ആയിരം ടിക്കറ്റുകളും വിറ്റ് തീർന്നു.
കോൺഫറൻസിന്റെ വിജയത്തിനുവേണ്ടി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. രാവിലെ എട്ടുമണിക്ക് റജിസ്ട്രേഷൻ ആരംഭിക്കുന്നതും കൃത്യം 9 മണിക്ക് തന്നെ കോൺഫറൻസ് ആരംഭിക്കുന്നതാണ്. പ്രഥമ കോൺഫറൻസിനെപോലെ തന്നെ ഒട്ടേറെ പുതുമകൾ നിറച്ചതാണ് ശനിയാഴ്ച നടക്കുന്ന രണ്ടാമത് കോൺഫറൻസും കോൺഫറൻസിന്റെ ഭാഗമായി നടത്തുന്ന അബ്സ്ട്രാക്റ്റ് കോംപറ്റീഷന്റെ ഫൈനൽ മത്സരങ്ങൾ കോൺഫറൻസ് വേദിയിൽ വച്ച് നടക്കും.
രണ്ടാമത് നഴ്സിങ് കോൺഫറൻസിലും നഴ്സ് ഡേ ആഘോഷങ്ങളിലും മുഖ്യാതിഥിയായി എൻഎംസി ഇടക്കാല ചീഫ് എക്സിക്യൂട്ടീവും റജിസ്ട്രാറുമായ പോൾ റീസ് എംബിഇ പങ്കെടുത്തു സംസാരിക്കും. പോൾ റീസിനൊപ്പം യുകെയിലെ ആർസിഎൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ, കെന്റ് ആൻഡ് ആഷ്ഫോർഡ് എം പി സോജൻ ജോസഫ് എന്നിവർ പങ്കെടുക്കും. ഇവരെ കൂടാതെ പ്രത്യേക ക്ഷിണിതാക്കളായി Uയൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഓഫ് ലെസ്റ്റർ (ജനറൽ, റോയൽ ആൻഡ് ഗ്ലെൻഫീൽഡ് ഹോസ്പിറ്റൽ) ചീഫ് എക്സിക്യൂട്ടീവായ റിച്ചാർഡ് മിച്ചലും ചീഫ് നഴ്സിങ് ഓഫിസർ ആയ ജൂലി ഹോഗ് പങ്കെടുത്തു സംസാരിക്കും.
ഈ വർഷത്തെ കോൺഫറൻസിൽ വിവിധ വിഷയങ്ങഴിൽ സെക്ഷനുകൾ നൽകാൻ സ്പീക്കേഴ്സ് ആയി എത്തുന്നത് ഡോ. മഞ്ജു സി പള്ളം, ഡോ. ഡില്ലാ ഡേവിസ്, റോസ് മേരി മാത്യു തോമസ്, ഷീബ ഫിലിപ്പ് എന്നിവരാണ്.
നഴ്‌സിങ് രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് ഈ വർഷത്തെ പ്ലീനറി സെഷന്‍ കൈകാര്യം ചെയ്യുന്നത്. നാല് സബ്ജക്ടുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പങ്കെടുക്കുന്നവരിലേക്ക് എത്തും എന്നതാണ് പ്ലീനറി സെഷന്റെ പ്രത്യേകത. അതോടൊപ്പം പങ്കെടുക്കുന്നവർക്ക് പ്ലീനറി സെഷന്‍ ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കും, രണ്ടാമത് കോൺഫറൻസിന്റെ പ്ളീനറി സെഷനുകൾ നടത്താൻ മുന്നോട്ടു വരുന്നത് നഴ്സിങ് രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ച ലോമി പൗലോസ്, ലീമ ഫിലിപ്പ്, പാൻസി ജോസ്, ധന്യ രാധാമണി ധരൻ, അവരോടൊപ്പം പാനൽ മോഡറേറ്ററായി സോണിയ മാണിയും പ്രവർത്തിക്കും.
കോൺഫറൻസിന്റെ വിജയത്തിനുവേണ്ടി നിരവധി നഴ്സുമാർ അടങ്ങിയ വിപുലമായ സംഘാടകസമിതിയുടെ നേതൃത്വത്തിലാണ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞത്. ഈ വർഷത്തെ കോൺഫറൻസിന്റെ എല്ലാ കമ്മിറ്റികളെയും കോർത്തിണക്കുന്ന പ്രോഗ്രാം ലീഡായി മിനിജ ജോസഫ് ആണ് പ്രവർത്തിക്കുന്നത്.
ഈ വർഷത്തെ കോൺഫറൻസിന്റെ റജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നിർവഹിച്ചിരിക്കുന്നത് അലക്സ് ചാലയിലിന്റെ നേതൃത്വത്തിലുള്ള റജിസ്ട്രേഷൻ ടീമാണ്. ജിനി അരുൺ(മെന്റർ), ലൈബീ സുനിൽ, അന്ന ഫിലിപ്പോസ്, സിനോ റോബി, ശ്രീജ മുരളി, വിൻസി ജേക്കബ് എന്നിവരാണ്.
കോൺഫറൻസിലേക്ക് എത്തി അതിഥികളെ കണ്ടെത്തിയത് ഉദ്ഘാടനം ചടങ്ങുകൾ നടത്തുന്നതും സ്റ്റെഫി ഹർഷൽ ലീഡായ Inaguration & lnvitation കമ്മിറ്റിയാണ്. ഡോക്ടർ അജിമോൾ പ്രദീപ് , സിജി സലിംകുട്ടി , ധന്യ രാധാമണി ധരൻ എന്നിവരും ഈ കമ്മിറ്റിയിൽ ചേർന്ന് പ്രവർത്തിക്കുന്നു. നഴ്സിങ് ഡേആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കള്‍ചറല്‍ പ്രോഗ്രാമുകള്‍ ഈ വർഷം കോഡിനേറ്റ് ചെയ്യുന്നത് ആനി പാലിയത്ത് ലീഡായ കള്‍ചറല്‍ കമ്മിറ്റിയാണ്, സീമ സൈമൺ, ലെയ സൂസൻ പണിക്കർ, ദിവ്യശ്രീ വിജയകുമാർ, റിഞ്ചു റാഫേൽ, ബെന്‍സി സാജു എന്നിവര്‍ കൾചറൽ കമ്മിറ്റിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. ഈ വർഷം നഴ്‌സ്മാർ അവതരിപ്പിക്കുന്ന വെൽക്കം ഡാൻസ് ഏവരും ഏറ്റവും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
യുകെയുടെ നാനാഭാഗത്ത് നിന്നും കോൺഫറൻസിൽ എത്തുന്ന നഴ്സുമാരെ സ്വീകരിക്കാനായി ബ്ലെസ്സി ഷാജിയുടെ നേതൃത്വത്തിൽ വെൽക്കം കമ്മിറ്റി ഒരുക്കങ്ങൾ പൂർത്തിയാക്കി. അജീഷ് ദേവ്, ആനി പോൾ, അനു അനീഷ്, ചിത്ര എബ്രഹാം, എൽസി കുമാർ, ജോജോ തോമസ്, ജോമോൻ മാത്യു, മനു മാർട്ടിൻ, മിനി ആന്റോ, മോൾബി ജയിംസ്, പ്രീതി നായർ, സിമ്മി തോമസ്, സോഫി ചാക്കോ, സ്റ്റെഫി ഡെൻസൺ എന്നിവരാണ് വെൽക്കം കമ്മിയിലെ മറ്റ് കമ്മിറ്റി അംഗങ്ങൾ.
കോൺഫറൻസിലെ നഴ്സുമാർക്ക് വേണ്ടി എജ്യുക്കേഷൻ സെഷൻ പ്ളീനറി സെഷൻ കോർഡിനേറ്റ് ചെയ്തിരിക്കുന്നത് സന്ധ്യാ പോൾ ലീഡ് ചെയ്യുന്ന എജ്യുക്കേഷൻ കമ്മിറ്റിയാണ്. സോണിയ മാണി , സീമ സൈമൺ, മിനിജ ജോസഫ് (മെന്റർ)എന്നിവരും എജ്യുക്കേഷൻ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിച്ചു വരുന്നു. ഈ വർഷത്തെ കോൺഫറൻസിന്റെ ഫുഡ് സംബന്ധമായ എല്ലാ കാര്യങ്ങളും ഒരുക്കിക്കൊണ്ടിരിക്കുന്നത് പ്രീജ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഫുഡ് കമ്മറ്റിയാണ്. ഷാജി വെള്ളൻചേരി, ഉഷ അനിൽകുമാർ, സുദിൻ ചന്ദ്രൻ, ബിൻസി മാത്യു, നിജി മൂർത്താട്ടിൽ, മേഴ്സി അബി, ജിജി തോമസ്, ഷിബു ഭാസ്കരൻ, സേതുലക്ഷ്മി,ജെസ്സിൻ ആന്റണി (മെന്റർ)എന്നിവരും ഈ കമ്മറ്റിയിൽ ചേർന്ന് പ്രവർത്തിക്കുന്നു.
മെയ് 17ന് LED വാളിൽ അത്ഭുതങ്ങൾ തീർക്കുവാൻ ടെക്നിക്കൽ വിഭാഗം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത് ചാൾസ് എടാട്ട് ലീഡായി പ്രവർത്തിക്കുന്ന ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റിയാണ്. വിജി അരുൺ , ജിജോ വാളിപ്ലാക്കിൽ , ദീപ ജോസഫ്, ഷിനി ജിജയി എന്നിവരും ഈ കമ്മിറ്റിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. കോൺഫറൻസിന്റെ ഫൈനാൻഷ്യൽ കാര്യങ്ങൾ നല്ല രീതിയിൽ കൊണ്ട് പോകുന്നതിനു വേണ്ടി മിനി രാജുവിന്റെ നേതൃത്വത്തിലുള്ള ഫൈനാൻസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ് , മാത്തുക്കുട്ടി ആനുകുത്തിക്കൽ(മെന്റർ)സ്മിതാ സൈമൺ, സെൽമ ഫ്രാൻസിസ് , ബോബി ഡൊമിനിക് എന്നിവരാണ് ഫിനാൻസ് കമ്മിറ്റിയിലെ മറ്റ് മെമ്പേഴ്സ്.
കോൺഫറൻസിൽ എത്തുന്ന നഴ്സുമാർക്ക് തങ്ങളുടെ കരിയറിൽ വേണ്ട ഉയർച്ചയ്ക്കു വേണ്ടി തയ്യാറാക്കുന്ന കരിയർ സ്റ്റേഷനുകൾ തയ്യാറാക്കുന്ന കരിയർ അഡ്വൈസ് ആൻഡ് സപ്പോർട്ട് ബൂത്ത് കമ്മിറ്റിയുടെ ലീഡുകളായി അനീറ്റ ഫിലിപ്പും, ജോയ്സി ജോർജ് ചേർന്ന് പ്രവർത്തിക്കും. നീതു ഷാജി, മനീഷ അനീഷ്, സൗമ്യ ജോൺ, ട്രീസാ തോമസ്, ചിത്ര സൂസൻ എബ്രഹാം , ബബിത ജോസഫ്, ജിജോ മോൾ ഫിനിൽ, സുനിത സുനിൽ രാജൻ, ലൈബി സിബു , സ്മിത ടോണി എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമാണ് .കോൺഫറൻസിൽ എത്തുന്ന നഴ്സുമാർക്ക് Revalidation വേണ്ട CPD hours നൽകുന്ന സർട്ടിഫിക്കുകളും അതോടൊപ്പം ഫീഡ്ബാക്കും കളക്ട് ചെയ്യുന്നത് ബിനോയ് ചാക്കപ്പന്റെ നേതൃത്വത്തിലുള്ള ഫീഡ്ബാക്ക് കമ്മിറ്റി ആയിരിക്കും. ഷോബി അന്നമ്മ, അനു ഡോണി, എൽദോ എബ്രഹാം, ബിസ്മി തോമസ്, ലാലി വർഗീസ് എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്നു.
കോൺഫറൻസിന്റെ ഭാഗമായി നടത്തിയ Abstraction competition നിയന്ത്രിചത് ജോയ്സി ജോർജ് ലീഡായAbstract Review കമ്മിറ്റിയാണ്. ജോയ്സിയെ കൂടാതെ ഡോക്ടർ അജിമോൾ പ്രദീപ്, സിജി സലിം കുട്ടി, ചാൾസ് എടാട്ടുകാരൻ, റിൻസി സജിത്ത്, ഡോ. ഡില്ല ഡേവിസ്, റീജ ബോബി എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമാണ്. വിജയികൾക്ക് കോൺഫറൻസ് വേദിയിൽ വച്ച് സമ്മാനങ്ങൾ നൽകുന്നതാണ് ഇത്രയും വിപുലമായ കമ്മിറ്റിയെ കൂടാതെ യുകെയുടെ നാനാ ഭാഗത്തു നിന്നും കോർഡിനേറ്റർസ് ആയി തിരഞ്ഞെടുക്കപ്പെട്ട, സ്റ്റാഫോർഡിൽ നിന്നുള്ള ജെസ്സിൻ ആന്റണി ലീഡ് ചെയ്യുന്ന county cordinators ടീമിൽ ജിജി സജി (Wiltshire), പ്രീതി നൈനാൻ (Manchester), ഷീജ ബ്രൂസിലി (Midlands), സിവി ബിജു (Worcestershire), ഷാന്റി ഷാജി (Oldham), രാജി രാജൻ ജോസഫ് (Kettering ), ബിന്ദു പീറ്റർ ( Northern Ireland),സ്റ്റെഫി ഡെൻസൺ (Leicester), പാൻസി ജോസ് ( Derbyshire), ഷോബി അന്നമ്മ (Northampton), ഷിനി ബേസിൽ ( Essex ),ആൻ ജെയിംസ് (Manchester-Bolton), ടോം സെബാസ്റ്റ്യൻ (Basildon-Essex), അനു അനീഷ് ( Leciester),സിന്ധു ആൻ (Bedfordshire), ഷിജു ചാക്കോ ( North Wales), ബീന ബോസ്കോ ( West Yorkshire), ജിൽസി പോൾ (Isle of Man), ബിന്ദു തോമസ് (Newcastle upon Tyne), ദീപാ സുരേഷ് (Staffordshire)ജിസാ ജോസഫ് (Nottinghamshire), അഞ്ചു രവീന്ദ്രൻ ( Worcestershire), നിഷാ നായർ ( Hampshire), അനില പ്രസാന്ത് ( Hertfordshire), ജിനിമോൾ സ്കറിയ ( Mid Wales), സുജേഷ് കെ അപ്പു (Cheshire), സുനിൽ തോമസ് (Dorset), ഷൈനി പൗലോസ് (Warwickshire), ജയ്ബി അനിൽ (Scotland), മഞ്ചുള സിജൻ (Somerset), ജിസാ സന്തോഷ് ( South Wales) ,ദീപ സർദാർ (Manchester-Stokport),ദീപ്തി ജോസഫ് (North London ) എന്നിവരും ചേർന്ന് കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
യുകെയിൽ അങ്ങോളം ഇങ്ങോളമുള്ള എല്ലാ നഴ്സ്മാരെയും ലെസ്റ്ററിൽ വച്ച് നടക്കുന്ന രണ്ടാമത് കോൺഫെറൻസിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മിനിജ ജോസഫ് (+44 7728 497640), ജോബി ഐത്തില്‍ ( 07956616508),സിജി സലിംകുട്ടി( +44 7723 078671) മാത്തുക്കുട്ടി ആനകുത്തിക്കല്‍ (07944668903) എന്നീ നമ്പറുകളില്‍ ദയവായി ബന്ധപ്പെടുക.