മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യുകെയ്ക്ക് നവനേതൃത്വം

Mail This Article
ബ്രിസ്റ്റോൾ∙ മലയാളി പെന്തക്കോസ്തൽ അസോസിയേഷൻ യുകെയുടെ (എംപിഎ യുകെ) 2025 - 2027 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ബ്രിസ്റ്റോളിൽ നടന്ന കോൺഫറൻസിന്റെ ജനറൽ ബോഡി മീറ്റിങ്ങിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
പുതിയ പ്രസിഡന്റായി പാസ്റ്റർ ജെയിംസ് ശമുവേൽ, വൈസ് പ്രസിഡന്റായി പാസ്റ്റർ പി.സി. സേവ്യർ, സെക്രട്ടറിയായി പാസ്റ്റർ ജിനു മാത്യു, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ ബിജു ദാനിയേൽ, ട്രഷററായി പാസ്റ്റർ റോജി രാജു എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി ഉൾപ്പെടെ 22 അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
2025 - 2027 വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം നാഷനൽ കമ്മിറ്റിയിലേക്ക് യൂത്ത് കോ-ഓർഡിനേറ്ററായി പാസ്റ്റർ സാം തോമസ്, ലേഡീസ് കോ-ഓർഡിനേറ്ററായി സിസ്റ്റർ സ്വപ്ന ജിജി, മീഡിയ കോ-ഓർഡിനേറ്ററായി ബ്രദർ പോൾസൺ ഇടയത്ത്, ക്വയർ കോ-ഓർഡിനേറ്ററായി ബ്രദർ വിശാൽ ജോർജ്, മ്യൂസിക് കോ-ഓർഡിനേറ്ററായി ബ്രദർ രാജേഷ് വർഗീസ്, പ്രയർ കോ-ഓർഡിനേറ്ററായി പാസ്റ്റർ ജോൺസൺ ജോർജ്, ഇവാൻജലിസം കോ-ഓർഡിനേറ്ററായി ബ്രദർ സോണി എബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു.
കൂടാതെ, ഏരിയ കോ-ഓർഡിനേറ്റർമാരായി ലണ്ടനിൽ നിന്ന് പാസ്റ്റർ സാം തോമസ്, ഇംഗ്ലണ്ട് സൗത്തിൽ നിന്ന് ബ്രദർ ജോൺസൺ ബേബി, സ്കോട്‌ലൻഡിൽ നിന്ന് പാസ്റ്റർ അനിൽ അലക്സാണ്ടർ, ഇംഗ്ലണ്ട് നോർത്തിൽ നിന്ന് പാസ്റ്റർ ജോൺ വർഗീസ്, നോർത്തേൺ അയർലൻഡിൽ നിന്ന് ബ്രദർ തോമസ് മാത്യു, വെയിൽസിൽ നിന്ന് പാസ്റ്റർ ശമുവേൽ സൈമൺ, മിഡ്ലാൻഡ്സിൽ നിന്ന് ബ്രദർ ബോബി കുര്യാക്കോസ്, ഈസ്റ്റ് മിഡ്ലാൻഡ്സിൽ നിന്ന് ബ്രദർ ഷൈജു കുര്യൻ, വെസ്റ്റ് മിഡ്ലാൻഡ്സിൽ നിന്ന് പാസ്റ്റർ ബിനു കുഞ്ഞുകുഞ്ഞ്, ഇംഗ്ലണ്ട് നോർത്ത് ഈസ്റ്റിൽ നിന്ന് ബ്രദർ വെസ്ലി ചെറിയാൻ എന്നിവരെയും തിരഞ്ഞെടുത്തു. 2026 ലെ കോൺഫറൻസ് ഇംഗ്ലണ്ടിലെ തുറമുഖ പട്ടണമായ സൗതാംപ്റ്റണിൽ വെച്ച് നടത്തുവാനും തീരുമാനിച്ചു.
(വാർത്ത : പോൾസൺ ഇടയത്ത്)