പൗരസ്ത്യ സുറിയാനി സഭകൾ ചേർന്ന് റോമിലെ മരിയ മജോറ ബസിലിക്കയിൽ സന്ധ്യ പ്രാർഥന നടത്തി

Mail This Article
റോം ∙ റോമിലെ സെന്റ് മേരീസ് മേജർ ബസലിക്കയിൽ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷത്തിൽ പൗരസ്ത്യ സഭകൾക്കായുള്ള ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യത്തിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭ, മാറോനീത്താ സുറിയാനി കത്തോലിക്കാ സഭ, സുറിയാനി കത്തോലിക്കാ സഭ തുടങ്ങിയ സഭകൾ ചേർന്ന സന്ധ്യാപ്രാർഥന നടത്തി.
മാർ ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ തൃതീയൻ പാത്രിയാർക്കീസ് ബാവാ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ഡികാസ്റ്ററി പ്രീഫെക്ട് കർദിനാൾ ഗുജറോത്തി എന്നിവരോടൊപ്പം വിവിധ സഭകളിലെ മെത്രാപ്പൊലീത്താമാർ, വൈദീകർ, സന്യസ്തർ, അല്മായർ, പൗരസ്ത്യ സഭകളുടെ വിശ്വാസികൾ എന്നിവർ പങ്കെടുത്തു. സുറിയാനി, അറബിക്, ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ പ്രാർഥനകൾ നടന്നു.
തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ കബറിടത്തിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ കൂട്ടായ്മ പ്രാർഥിച്ചു.