സൂപ്പര്‍ജയന്റ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മദേഴ്സ് ഡേ ആഘോഷിച്ചു

Mail This Article
ഫ്ലീറ്റ് വുഡ് ∙ സൂപ്പര്‍ജയന്റ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മേയ് 10 ന് ഫ്ലീറ്റ് വുഡ് കമ്യൂണിറ്റി സെന്ററിൽ വച്ച് ക്ലബ് മെമ്പേഴ്സിനായി മദേഴ്സ് ഡേ ആഘോഷിച്ചു. കുട്ടികൾക്കും അമ്മമാർക്കും വേണ്ടി വിവിധതരം കലാപരിപാടികളും മത്സരങ്ങളും നടത്തി. വൈകുന്നേരം 6.30 മുതൽ 10.30 വരെ നീണ്ടു നിന്ന പരിപാടി ഡിന്നറിന് ശേഷം ഡിജെയോടെ അവസാനിച്ചു.
ആഘോഷങ്ങൾക് പിന്തുണ നൽകാൻ വിശിഷ്ട അതിഥികൾ ആയി സുഖ് ദലിവാൾ (മെമ്പർ ഓഫ് പാർലമെന്റ് ഫോർ സറി-ന്യൂട്ടൻ), ഗ്യാരി ബെഗ്ഗ് (മിനിസ്റ്റർ ഓഫ് പബ്ലിക് സേഫ്റ്റി ആൻഡ് സോളിസിറ്റർ ഓഫ് ബിസി), അമ്‌നാ ഷാ (മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി ഓഫ് ബിസി ഫോർ സറി സിറ്റി സെന്റർ), ജെസ്സി സുന്നർ (മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി ഓഫ് ബിസി ഫോർ സറി-ന്യൂട്ടൻ), ക്ലബ് സ്പോണ്‍സര്‍ സൈമണ്‍ ചേലാട്ട് നോയിസിസ് ഇമിഗ്രേഷന്‍, ജോ അന്ത്രപേർ കാരേം ടീം റിയൽ എസ്റ്റേറ്റ് എന്നിവർ പങ്കെടുത്തു.
പ്രസിഡന്റ് ജാക്‌സണ്‍ ടോം സെബാസ്റ്റ്യന്റെ അസാന്നിധ്യത്തിൽ വൈസ് പ്രസിഡന്റ് ആല്‍വിന്‍ തോമസ് പ്രസിഡൻഷ്യൽ സ്പീച്ചും, സെക്രട്ടറി നീതു ജിതിൻ വെൽക്കം സ്പീച്ചും, ഇവന്റ് കോർഡിനേറ്റർ സീജ പ്രസാദ് പരിപാടിയിൽ പങ്കെടുത്തവർക്ക് ക്ലബ്ബിന്റെ പേരിൽ നന്ദി രേഖപെടുത്തി.