ADVERTISEMENT

ലണ്ടൻ∙ യുകെയിലെ നോർത്ത് വെസ്റ്റ് റീജനിലുള്ള നഴ്സുമാർക്ക് വേണ്ടി യുക്മ നഴ്സസ് ഫോറം (യുഎൻഎഫ്) നോർത്ത് വെസ്റ്റ് റീജനും ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷനും (ലിംക) ചേർന്ന് രാജ്യാന്തര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. ലിവർപൂളിലെ ഔർ ലേഡി ഓഫ് ദി അസംപ്ഷൻ പാരിഷ് സെന്ററിൽ നടന്ന നഴ്സസ് ഡേ ആഘോഷങ്ങൾക്ക് യുക്മ നോർത്ത് വെസ്റ്റ് റീജനൽ പ്രസിഡന്റ് ഷാജി തോമസ് വരാകുടിയുടെ ആമുഖ പ്രസംഗത്തോടെ തുടക്കമായി. തുടർന്ന് ഐൻട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയറക്‌ടർ ഓഫ് നഴ്സിങ് ജെന്നി ടെയ്‌ലർ, ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ്റ് ഹോസ്പിറ്റലിലെ ഡയറക്‌ടർ ഓഫ് നഴ്സിങ് ജോആൻ മാത്യൂസ്, ആർസിഎൻ കൗൺസിൽ ചെയർ കാർമേൽ ഓ'ബോയൽ എന്നിവർ ആശംസകൾ അറിയിച്ചു. ആദ്യ സെഷനിൽ നഴ്സുമാർ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നായ ശാരീരിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പോസ് ആൻഡ് ബോഡി ക്ലിനിക്കിന്റെ കോ-ഡയറക്‌ടർ മിസ്. ഹോളി ബൊവെൻ വിശദീകരിച്ചു.

വലേറി ബാൽ, മൈൻഡ്ഫുൾനെസ് (Mindfulness) എന്ന വിഷയത്തിൽ സംവേദനാത്മകമായ ക്ലാസ് സംഘടിപ്പിച്ചു. യുകെയിലെ പ്രമുഖ ഇമിഗ്രേഷൻ സോളിസിറ്ററും ലീഗൽ കൺസൾട്ടന്റുമായ സോളിസിറ്റർ പോൾ ജോൺ, യുകെയിലെ നഴ്സിങ് മേഖലയിൽ നഴ്സുമാർ നേരിടുന്ന തൊഴിൽ നിയമ പ്രശ്നങ്ങളെക്കുറിച്ചും അവയുടെ പരിഹാരങ്ങളെക്കുറിച്ചും ക്ലാസ് എടുത്തു.

രണ്ടാമത്തെ സെഷനിൽ ലണ്ടനിലെ കിങ്സ് കോളജിൽ ക്ലിനിക്കൽ ലീഡ് നഴ്സായി ജോലി ചെയ്യുന്ന മിനിജാ ജോസഫ്, ലീഡർഷിപ്പ് സ്കില്ലുകളിലെ അനുഭവസമ്പത്തും പ്രാധാന്യവും വിശദീകരിച്ചു. പഠനം, അഭിമുഖം എന്നിവയെക്കിറിച്ച് ലണ്ടനിലെ കിങ്സ് കോളജിലെ ലക്ച്ചറർ ഡോ. ഡില്ല ഡേവിസ്,  ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിലെ ലക്ച്ചറർ ഇൻ പ്രാക്ടീസ് ലേണിങ് രാജി തോമസ് എന്നിവരും ക്ലിനിക്കൽ ഗവേർണൻസിനെക്കുറിച്ച് ലണ്ടനിലെ ക്ലെമെമെന്റിൻ ചർച്ചിൽ ഹോസ്പിറ്റലിലെ ഹെഡ് ഓഫ് ഗവേർണൻസ് ചാൾസ് എടാട്ടുകാരൻ, കരിയർ ആസ്പിരേഷൻസിനെക്കുറിച്ച് റോയൽ ലിവർപൂൾ ഹോസ്പിറ്റലിലെ നഴ്സ് ക്ലിനിഷ്യൻ ജിനോയ് മാടൻ, സീനിയർ തിയറ്റർ പ്രാക്ടീഷനർ റ്റിജു ഫിലിപ്പ്, ഫ്രീഡം ടു സ്പീക്ക് അപ്പ് എന്ന വിഷയത്തിൽ ടീംസൈഡ് ആൻഡ് ഗ്ലോസോപ് എൻഎച്ച് സ് ട്രസ്റ്റിലെ ക്വാളിറ്റി ആൻഡ് പേഷ്യന്റ് എക്സ്പീരിയൻസ് സുനിത മാത്യു എന്നിവർ നടത്തിയ സെഷനുകൾ നയിച്ചു

യുഎൻഎഫ് ദേശീയ കോ-ഓർഡിനേറ്റർ സോണിയ ലൂബി പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തിൽ ഇംഗ്ലണ്ടിന്റെ ചീഫ് നഴ്സിങ് ഓഫിസർ ഡങ്കൻ ബർട്ടൻ സന്ദേശം നൽകി. യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ യു എൻ എഫിന്റെ ദേശീയ തല നഴ്സസ് ഡേ ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥിയായ ആൽഡർ ഹേ ഹോസ്പിറ്റലിലെ/ലിവർപൂളിലെ ചീഫ് നഴ്സ് നെയ്തൻ അസ്ക്യു, യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വർഗീസ്, നാഷനൽ എക്സിക്യൂട്ടീവ് ബിജു പീറ്റർ, ഏബ്രഹാം പൊന്നുംപുരയിടം,  നോർത്ത് വെസ്റ്റ് റീജൻ സെക്രട്ടറി സനോജ് വർഗീസ്, യുഎൻഎഫ് ദേശീയ ഭാരവാഹിയായ സോണിയ ലൂബി, യുക്മ നഴ്സസ് ഫോറം (UNF) നോർത്ത് വെസ്റ്റ് റീജൺ കോ-ഓർഡിനേറ്റർ ജിൽസൺ ജോസഫ്, ലിംക ഭാരവാഹികളായ ജേക്കബ് വർഗീസ്, റീന ജോർജ്, റാണി ജേക്കബ്, രാജി തോമസ് തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി. തുടർന്ന് സ്വപ്ന തോമസ് ചൊല്ലിയ നഴ്സുമാരുടെ പ്രതിജ്ഞാവാചകം നഴ്സുമാർ ഏറ്റുചൊല്ലി.

തമ്പി ജോസിനെ യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഫലകം നൽകിയും യുക്മ ദേശീയ ട്രഷറർ ഷീജോ വർഗ്ഗീസ് പൊന്നാടയണിയിച്ചും ആദരിച്ചു.
(വാർത്ത: അനിൽ ഹരി)

English Summary:

UUKMA Northwest Regional International Nurses Day Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com