കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ തിരുനാൾ ആഘോഷം മേയ് 18 ന്

Mail This Article
കോർക്ക് ∙ കോർക്ക് സിറോ മലബാർ ചർച്ച് കമ്യൂണിറ്റിയുടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് മേയ് 18 ന് 2:30 നു ഫാ. ജിൽസൺ കോക്കണ്ടത്തിൽ കൊടിയുയർത്തും. വിൽട്ടൺ സെന്റ് ജോസഫ് ദേവാലയത്തിൽ പ്രസുദേന്തി വാഴ്ച, തിരുനാൾ എൽപിക്കൽ എന്നിവയോടുകൂടി ആരംഭിക്കുന്ന തിരുനാൾ തിരുകർമ്മങ്ങൾക്കും ആഘോഷമായ തിരുനാൾ കുർബാനക്കും സിറോ മലബാർ സഭയുടെ അയലൻഡ് നാഷനൽ കോ-ഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട് മുഖ്യകാർമികനായിരിക്കും. കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ മെത്രാൻ മാർ ഫിൻറൻ ഗാവിൻ തിരുനാൾ തിരുക്കർമ്മങ്ങളിലും പ്രദക്ഷിണത്തിലും മഹനീയ സാന്നിധ്യമായിരിക്കും.
സിറോ-മലബാർ സഭയുടെ ആഘോഷമായ സമൂഹബലിയർപ്പണത്തിലും തിരുനാൾ തിരുക്കർമ്മങ്ങളിലും ഫാ. പോൾ തെറ്റയിലിന്റെ കാർമ്മികത്വത്തിൽ, തിരുനാൾ പ്രദക്ഷിണം നടത്തും. കഴുന്ന് നേർച്ച നടത്താനും വിശുദ്ധരെ വണങ്ങുവാനും ഉള്ള പ്രത്യേക സൗകര്യം ക്രമീകരിക്കും. റിഥം ചെണ്ടമേളം ബാലിനസോൾ, ഒരുക്കുന്ന ചെണ്ടമേളം ഉണ്ടായിരിക്കും.
കൈക്കാരൻമാരായ സിബിൻ, സജി, ജോബിൻ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങൾ വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു. തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കാനും, തുടർന്ന് നടത്തുന്ന സ്നേഹവിരുന്നിലും കൂട്ടായ്മയിലും പങ്കുചേരുവാനും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സിറോ മലബാർ ചർച്ച് കമ്യൂണിറ്റി ചാപ്ലിൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ അറിയിച്ചു.