ഫ്രീഡ്‌റിഷ് മേർട്‌സ് ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി

Mail This Article
റോം ∙ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ജർമൻ ചാൻസലർ ഫ്രീഡ്‌റിഷ് മേർട്‌സ് കൂടിക്കാഴ്ച നടത്തി. മേർട്‌സ് അധികാരമേറ്റതിനുശേഷം നടത്തുന്ന ആദ്യ ഇറ്റാലിയൻ സന്ദർശനമാണിത്. അനധികൃത കുടിയേറ്റ വിഷയത്തിന് ഊന്നൽ നൽകിയുള്ള ചർച്ചയാണ് ഇരുവരും നടത്തിയത്.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ജർമൻ സോഷ്യൽ ഡെമോക്രാറ്റുകളുടെ യൂറോപ്യൻ വിരുദ്ധ തീരുമാനമാണെന്നാണ് മെലോണിയുടെ സഖ്യ പങ്കാളിയായ യാഥാസ്ഥിതിക ഫോർസ ഇറ്റാലിയയുടെ നേതാവും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനി പറഞ്ഞത്. മെലോണിയുമായുള്ള മേർട്‌സിന്റെ കൂടിക്കാഴ്ച ആശങ്കാജനകം എന്നാണ് മെലോണിയുടെ ഫ്രാറ്റെല്ലി ഡി ഇറ്റാലിയ പാർട്ടിയിലെ ഇറ്റലിയിലെ യൂറോപ്യൻ കാര്യ മന്ത്രി ടോമാസോ ഫോട്ടി വിശേഷിപ്പിച്ചത്. ഒരു സർക്കാരിനെയല്ല, ഒരു രാജ്യത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമാണെന്ന് അദ്ദേഹം ഭയപ്പെടുന്നു.
അതേസമയം അനധികൃത കുടിയേറ്റക്കാരെ തടയാൻ ജർമനി അതിർത്തി പരിശോധന കർശനമാക്കി. ജർമനിയുടെ കർശനമായ അതിർത്തി നിയന്ത്രണങ്ങളെ ഓസ്ട്രിയ പിന്തുണയ്ക്കുന്നുണ്ട്. സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നാടുകടത്തൽ അനുവദിക്കുന്നതിനായി ഓസ്ട്രിയ ഭാവിയിൽ ജർമനിയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നും ഓസ്ട്രിയൻ ആഭ്യന്തര മന്ത്രി ഗെർഹാർഡ് കാർണർ പറഞ്ഞു. ജർമ്മനിയുടെ പുതിയ സർക്കാർ ഓസ്ട്രിയ ഉൾപ്പെടെയുള്ള എല്ലാ അയൽ രാജ്യങ്ങളുമായും അതിർത്തി പരിശോധനകൾ ശക്തമാക്കാൻ ഉത്തരവിട്ടു. ഗർഭിണികൾ, കുട്ടികൾ തുടങ്ങിയ ദുർബല വിഭാഗങ്ങൾ ഒഴികെ അതിർത്തികളിലെ അഭയാർഥി തിരിച്ച് അയ്ക്കുന്നതിനാണ് ജർമനി ലക്ഷ്യമിടുന്നത്.