ADVERTISEMENT

ലണ്ടൻ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ എട്ടാമത് രൂപത ബൈബിൾ കലോത്സവം ഈ വർഷം നവംബർ 15ന് സ്കെന്തോർപ്പിൽ നടക്കും. കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു.

പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട്, കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോർജ് എട്ടുപറയിൽ, കമ്മീഷൻ കോഓർഡിനേറ്റർ ആന്റണി മാത്യു, ജോയിന്റ് കോഓർഡിനേറ്റർമാരായ ജോൺ കുര്യൻ, മർഫി തോമസ്, കലോത്സവം ജോയിന്റ് കോഓർഡിനേറ്റർ ജിമ്മിച്ചൻ ജോർജ്ജ്, മറ്റ് ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ അംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

റീജനൽ തല മത്സരങ്ങൾ ഒക്ടോബർ 25 ന് മുൻപ് പൂർത്തിയാക്കേണ്ടതാണ്. ഓരോ റീജനിൽ നിന്നും രൂപതാ മത്സരത്തിലേക്ക് യോഗ്യത നേടിയവരുടെ റജിസ്‌ട്രേഷൻ വിവരങ്ങൾ റീജനൽ കലോത്സവ കോഓർഡിനേറ്റർമാർ ഒക്ടോബർ 27 ന് മുൻപായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റിനെ അറിയിക്കണം. ഓരോ പ്രായ വിഭാഗത്തിലും റീജനൽ തലത്തിൽ ഒന്നാം സമ്മാനം നേടിയ മത്സരാർത്ഥികൾ മാത്രമാണ് രൂപതാതല മത്സരത്തിലേക്ക് യോഗ്യത നേടുന്നത്.

മുതിർന്നവർക്കായി മുൻവർഷങ്ങളിൽ നടത്തിയിരുന്ന ഉപന്യാസ മത്സരത്തിൽ ഈ വർഷം മുതൽ റീജനൽ തലത്തിൽ വിജയിച്ചവർക്ക് മാത്രമേ രൂപതാതല മത്സരത്തിലേക്ക് യോഗ്യത നേടാൻ സാധിക്കൂ. തപാൽ വഴിയുള്ള ഉപന്യാസ മത്സരങ്ങൾ ഇത്തവണ ഉണ്ടായിരിക്കുന്നതല്ല. രൂപതാ തലത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള പേരുകൾ ഒക്ടോബർ നാലിന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരത്തിനായുള്ള ഷോർട്ട് ഫിലിമുകൾ ഒക്ടോബർ 12 ന് രാത്രി 12 മണിക്കകം ലഭ്യമാക്കണമെന്നും സംഘാടകർ അറിയിച്ചു

English Summary:

8th Diocesan Bible Festival of the Syro-Malabar Diocese of Great Britain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com