റൊമേനിയയിൽ തീവ്ര വലതുപക്ഷ സ്ഥാനാർഥിയെ പരാജയപ്പെടുത്തി നിക്കൂസര്‍ ഡാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്

Mail This Article
×
ബുചാറസ്റ്റ് ∙ റൊമേനിയയിൽ തീവ്ര വലതുപക്ഷ സ്ഥാനാർഥിയെ പരാജയപ്പെടുത്തി ബുചാറസ്റ്റ് മേയർ നിക്കൂസര്‍ ഡാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചു. തീവ്ര വലതുപക്ഷ അനുഭാവിയായ ജോർജ്ജ് സൈമണെയാണ് നിക്കുസോർ ഡാൻ പരാജയപ്പെടുത്തിയത്. 4.69 ദശലക്ഷം വോട്ടുകളാണ് റൊമേനിയയിൽ എണ്ണിയത്. ഇതിൽ 54 ശതമാനം വോട്ടുകളാണ് നിക്കൂസര്‍ ഡാൻ നേടിയത്. എതിർ സ്ഥാനാർഥി ജോർജ്ജ് സൈമണിന് 46 ശതമാനം വോട്ടുകളാണ് നേടാനായത്.
തിരഞ്ഞെടുപ്പ് വിജയത്തിൽ നിക്കൂസറിനെ ജോർജ്ജ് സൈമൺ അഭിനന്ദിച്ചു.വിജയത്തിന് പിന്നാലെ റൊമേനിയയുടെ പുനർ നിർമാണം നാളെ മുതൽ ആരംഭിക്കുന്നതയാണ് നിക്കൂസര്‍ ഡാൻ പറഞ്ഞു. വിവാദമായ റഷ്യൻ ഇടപെടലുകൾക്ക് പിന്നാലെ റദ്ദാക്കിയ ആദ്യ ഘട്ട ബാലറ്റുകൾക്ക് ആറ് മാസത്തിന് ശേഷമാണ് റൊമേനിയയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.
English Summary:
Nicusor Dan defeats hard-right rival in Romania election
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.