ലെസ്റ്റർ കേരള കമ്യൂണിറ്റി അംഗങ്ങൾക്കായി കായികമേള സംഘടിപ്പിക്കുന്നു

Mail This Article
ലെസ്റ്റർ ∙ ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ 20-ാം വാർഷികത്തോടനുബന്ധിച്ച് മേയ് 31-ന് എൽകെസി സ്പോർട്സ് ഡേ സംഘടിപ്പിക്കുന്നു. ആൺ/പെൺ വിഭാഗങ്ങളിലായി വടംവലി മത്സരം നടക്കും.
വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 100 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 50 പൗണ്ടും ട്രോഫിയും ലഭിക്കും. ഓരോ വിഭാഗത്തിലും മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്ന കുറഞ്ഞത് മൂന്ന് ടീമുകളെങ്കിലും പങ്കെടുത്താൽ മാത്രമേ ക്യാഷ് അവാർഡുകൾ ഉണ്ടായിരിക്കുകയുള്ളൂ. ആദ്യ മൂന്നു സ്ഥാനത്ത് എത്തുന്ന വിജയികൾക്ക് മെഡലുകൾ ഉണ്ടായിരിക്കും.
പ്രവേശനം എൽകെസി അംഗങ്ങൾക്ക് മാത്രമായിരിക്കും. 3 വയസ്സിനു താഴെ ഉള്ള കുട്ടികൾക്ക് ഫ്രീ എൻട്രി. 4 വയസ്സുമുതൽ 11 വയസ്സുവരെ 5 പൗണ്ടും, 12 വയസ്സിനു മുകളിൽ 8 പൗണ്ടുമാണ് റജിസ്ട്രേഷൻ ഫീസ്. റജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും മുഴുവൻ മത്സരങ്ങളിൽ പങ്കെടുക്കുവാൻ ഉള്ള അവസരവും വൈകിട്ടത്തെ ഡിന്നറിന്റെ ഭാഗമാകാനും കഴിയും.
കൂടുതൽ വിവരങ്ങൾക്ക്: അജിത്ത് സ്റ്റീഫൻ: +44 7857 124253, ജെയ്‌സൺ ജേക്കബ്: +44 7367 208246