യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് കുറച്ചു

Mail This Article
ഫ്രാങ്ക്ഫര്‍ട്ട് ∙ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷത്തിനിടെ എട്ടാം തവണയും വായ്പയെടുക്കുന്നതിനുള്ള ചെലവ് കുറച്ചു. പ്രധാന പലിശ നിരക്ക് 2 ശതമാനമായിട്ടാണ് കുറച്ചത്. ഇസിബിയുടെ പ്രധാന നിക്ഷേപ നിരക്ക് കാല്‍ പോയിന്റ് കുറച്ചാണ് രണ്ട് ശതമാനമാക്കിയത്.
വളര്‍ച്ച മന്ദഗതിയിലായതും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ തീരുവ 50 ശതമാനമായി ആയി ഉയര്‍ത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രഖ്യാപനത്തെ തുടർന്ന് ആശങ്ക വർധിക്കുന്നു.
വ്യാപാര നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ബിസിനസ് നിക്ഷേപത്തെയും കയറ്റുമതിയെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസിബി പറഞ്ഞു, അതേസമയം പ്രതിരോധത്തിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള സര്‍ക്കാര്‍ നിക്ഷേപം വര്‍ധിക്കുന്നത് ഇടത്തരം വളര്‍ച്ചയെ കൂടുതല്‍ പിന്തുണയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.