ഡബ്ലിൻ പിതൃവേദിയുടെ ‘ഡാഡ്സ് ഗോൾ 25’ ഫുട്ബോൾ ടൂർണമെന്റ് ഇന്ന്

Mail This Article
ഡബ്ലിൻ ∙ അയർലൻഡ് സിറോ മലബാർ സഭ ഡബ്ലിൻ റീജനൽ പിതൃവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഡാഡ്സ് ഗോൾ 25' ഫുട്ബോൾ ടൂർണമെന്റ് ധ്യാന പ്രസംഗകൻ റവ ഫാ. സിജോ ജോൺ വെങ്കിട്ടക്കൽ ഉദ്ഘാടനം ചെയ്യും. റവ. ഫാ. ബൈജു കണ്ണംപിള്ളി അനുഗ്രഹ സന്ദേശം നൽകും.
എസ്.എം.സി.സി ഡബ്ലിൻ റീജനൽ ട്രസ്റ്റി ബെന്നി ജോൺ, ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി, സഭായോഗം ട്രസ്റ്റി സെക്രട്ടറി ബിനോയി ജോസ്, എന്നിവർ പ്രസംഗിക്കും. മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി റീജനൽ പിതൃവേദി പ്രസിഡന്റ് സിബി സെബാസ്റ്റ്യന്‍, സെക്രട്ടറി ജിത്തു മാത്യു എന്നിവർ അറിയിച്ചു.
ഡബ്ലിൻ ഫിനിക്സ് പാർക്ക് ഫുട്ബോൾ പിച്ചിൽ ജൂൺ 7ന് രാവിലെ 9 മണി മുതലാണ് മത്സരം. ഈ വർഷം മുതൽ ആദ്യമായി യുവാക്കൾക്കായി ജൂനിയർ ഫുട്‍ബോൾ ടൂർണമെന്റും ഇതേദിവസം തന്നെ നടത്തുന്നു. ഡബ്ലിനിലെ 14 സിറോ മലബാർ കുർബാന സെന്ററുകളിൽനിന്നും ഓരോ ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 501 യൂറോയും ട്രോഫിയും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 301 യൂറോ, 201 യൂറോ വീതവും ട്രോഫിയും സമ്മാനമായി ലഭിക്കും. ബെസ്റ്റ് ഗോൾകീപ്പർക്കും ബെസ്റ്റ് സ്ട്രൈക്കർക്കും 101 യൂറോ വീതം ക്യാഷ് അവാർഡുകളും നൽകും. യൂത്ത് ഫുട്ബോൾ മത്സരവിജയികൾക്ക് യഥാക്രമം 301, 201, 101 യൂറോയും ട്രോഫിയും ലഭിക്കും. ബെസ്റ്റ് ഗോൾകീപ്പർക്കും ബെസ്റ്റ് സ്ട്രൈക്കർക്കും 51 യൂറോ വീതവും എ നൽകും.
ഐറീഷ് റഫറിമാർക്ക് ഒപ്പം ബിനുജിത് സെബാസ്റ്റ്യൻ മത്സരങ്ങൾ നിയന്ത്രിക്കും. പിതൃവേദി ട്രഷറർ സണ്ണി ജോസ്, പിആർഒ രാജു കുന്നക്കാട്ട്, ഫ്രാൻസിസ് ജോസഫ്, ബാബു ജോസഫ് ബേബി ബാസ്റ്റ്യൻ, ആരോൺ യോഹന്നാൻ, ജിൻസ് തോമസ്, ജോഷി ജോർജ്, ആന്റണി ജോൺ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകും. ഡാഡ്'സ് ഗോൾ 25 ഫുട്‍ബോൾ മത്സരത്തിന്റെ സമാപന സമ്മേളനവും മത്സര വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്യും. എസ്.എം.സി.സി ജോയിന്റ് സെക്രട്ടറി ടോം ജോസ്, സീജോ കാച്ചപ്പള്ളി എന്നിവർ ആശംസകൾ നേരും.