യുക്മ നോർത്ത് വെസ്റ്റ് റീജൻ കായികമേള ജൂൺ 21ന് ലിവർപൂളിൽ

Mail This Article
ലണ്ടൻ ∙ ജൂൺ 21ന് നടക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജനൽ കായികമേളയുടെ റജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. നോർത്ത് വെസ്റ്റ് റീജനിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജനൽ കായികമേള ജൂൺ 21 ന് ലിവർപൂളിലെ ലിതെർലാൻഡ് സ്പോർട്സ് പാർക്കിൽ വച്ച് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വ്യത്യസ്ത പ്രായ പരിധികളിലായി വിവിധ ഇനങ്ങളിൽ നടത്തപ്പെടുന്നു.
സ്റ്റേഡിയത്തിൽ ഒരേസമയം വിവിധ വിഭാഗങ്ങളിലായി മൽസരങ്ങൾ നടക്കുന്ന രീതിയിൽ ആണ് ക്രമീകരണങ്ങൾ നടക്കുന്നത്. രാവിലെ 8.30 ന് റജിസ്ട്രേഷൻ, ചെസ്റ്റ് നമ്പർ വിതരണം ആരംഭിക്കും.
യുക്മ നോർത്ത് വെസ്റ്റ് റീജൻ ദേശീയ സമിതിയംഗം ബിജു പീറ്റർ, പ്രസിഡന്റ് ഷാജി തോമസ് വരാകുടി, ജനറൽ സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, സ്പോർട്സ് കോ ഓർഡിനേറ്റർ ബിനോയ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് കായികമേളയുടെ ഒരുക്കങ്ങൾ നടക്കുന്നത്. യുക്മ നാഷനൽ വൈസ് പ്രസിഡന്റ് ഷീജോ വർഗീസ്, നാഷനൽ പിആർഒ കുര്യൻ ജോർജ്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ് തുടങ്ങിയവർ റീജൻ കമ്മിറ്റിക്ക് കായിക മേളയുടെ വിജയത്തിനായി എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ട്.
റീജനൽ കായികമേളയുടെ നിയമാവലി അംഗ അസോസിയേഷനുകളിൽനിന്നും ലഭിക്കുന്നതാണ്. യുക്മയിൽ അംഗങ്ങളായിട്ടുള്ള അസോസിയേഷനുകളിൽ മെമ്പർഷിപ് ഉള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാവാൻ അവസരം ഉള്ളത്. മത്സരിക്കാൻ താൽപര്യം ഉള്ളവർ അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ടു റജിസ്ട്രേഷൻ നടത്തണം. നോർത്ത് വെസ്റ്റ് റീജനൽ മത്സരങ്ങളിലെ വിജയികൾക്ക് ജൂൺ 28 ന് ബർമിങ്ങാമിൽ നടക്കുന്ന യുക്മ ദേശീയകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കും.
പൂർണമായും ഓൺലൈൻ ആയി നടക്കുന്ന റജിസ്ട്രേഷൻ ജൂൺ 14ന് മുൻപായി നിങ്ങളുടെ അംഗ അസോസിയേഷൻ വഴി ചെയ്യേണ്ടതാണ്. യുക്മ നോർത്ത് വെസ്റ്റ് റീജനൽ കായികമേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് യുക്മ റീജനൽ ഭാരവാഹികളുമായി ബന്ധപെടുക: ബിജോയ് മാത്യു - 07533094770, സനോജ് വർഗീസ് - 07411300076, ഷാജി വരാക്കുടി - 0747727604242. യുക്മ നോർത്ത് വെസ്റ്റ് സ്പോർട്സ് നടക്കുന്ന സ്റ്റേഡിയത്തിൻ്റെ വിലാസം:- Litherland Sports Park, Boundary Road, Litherland,
(വാർത്ത ∙ അനിൽ ഹരി)