ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട് ∙  കേരള സമാജം ഫ്രാങ്ക്ഫർട്ടിന്റെ 55-ാം വാർഷികം ഫ്രാങ്ക്ഫർട്ടിലെ സാൽബൗ ബോൺഹൈമിൽ ജൂൺ 21ന് വൈകിട്ട് 3.30 ന് നടക്കും. ലളിതമായ ചടങ്ങുകളോടെ ആരംഭിക്കുന്ന പരിപാടിയിൽ കേരള സംസ്കാരം വിളിച്ചോതുന്ന നൃത്തശിൽപവും തുടർന്ന് ശാസ്ത്രീയ നൃത്തങ്ങളും, വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ റൈൻ ബാൻഡിന്റെ ലൈവ് ഗാനമേളയും ഉണ്ടായിരിക്കും.

കേരള സമാജത്തിന്റെ അംഗങ്ങളെയും പൂർവകാല പ്രവർത്തകരെയും അഭ്യുദയകാംക്ഷികളെയും സ്പോൺസർമാരെയും കുടുംബസമേതം ഈ ആഘോഷത്തിലേക്ക് സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി ക്ഷണിച്ചു. പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും. ജൂബിലി ആഘോഷം എന്ന പ്രത്യേകത കണക്കിലെടുത്ത് വളരെ മിതമായ നിരക്കിലാണ് ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.

18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും മറ്റു വിദ്യാർഥികൾക്കും പ്രവേശനം സൗജന്യമാണ്, എങ്കിലും ഓൺലൈൻ സൗജന്യ ടിക്കറ്റ് എടുക്കണം. മിതമായ നിരക്കിൽ നാടൻ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

kerala-samajam-frankfurt-anniversary-1

Address: SAALBAU Bornheim, Arnsburger Str. 24, 60385 Frankfurt am Main
വിവരങ്ങള്‍ക്ക്:
Secretary: Harish Pillai, Mob: 017634920293
President: Dipin Paul, Mob: 017655416756

English Summary:

Kerala Samajam Frankfurt celebrates its 55th anniversary.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com