സേവനം യുകെ വെയിൽസ് യൂണിറ്റിന് പുതിയ ഭാരവാഹികൾ; വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു

Mail This Article
ന്യൂപോർട്ട്∙ സേവനം യുകെയുടെ വെയിൽസ് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ന്യൂപോർട്ടിൽ സംഘടിപ്പിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സേവനം യുകെ ചെയർമാൻ ബൈജു പാലയ്ക്കലാണ് യോഗം ഉദ്ഘാടനം ചെയ്തത്.
സേവനം യുകെ കൺവീനർ സജീഷ് ദാമോദരൻ മുഖ്യ പ്രഭാഷണം നടത്തി. ജോയിന്റ് കൺവീനർ സതീഷ് കുട്ടപ്പൻ ശിവഗിരി ആശ്രമം യുകെയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കഴിഞ്ഞ വർഷത്തെ യൂണിറ്റിന്റെ പ്രവർത്തന റിപ്പോർട്ട് അനീഷ് കോടനാട് അവതരിപ്പിച്ചു. സേവനം യുകെ വൈസ് ചെയർമാൻ അനിൽകുമാർ ശശിധരൻ, നാഷനൽ എക്സിക്യൂട്ടീവ് അംഗം രാജീവ് സുധാകരൻ, പ്രിയ വിനോദ്, അശ്വതി മനു, പ്രമിനി ജനീഷ് എന്നിവർ ആശംസകൾ അറിയിച്ചു.
രക്ഷാധികാരിയായി ബിനു ദാമോദരനും, പ്രസിഡന്റായി അനീഷ് കോടനാടും, വൈസ് പ്രസിഡന്റായി പ്രമിനി ജനീഷും, സെക്രട്ടറിയായി അഖിൽ എസ് രാജും, ജോയിന്റ് സെക്രട്ടറിയായി സജിത അനുവും, ട്രഷററായി റെജിമോൻ രാജേന്ദ്രബാബുവും, ജോയിന്റ് ട്രഷററായി ബിനോജ് ശിവനും വനിതാ കോ–ഓർഡിനേറ്റർമാരായി പ്രിയ വിനോദും അശ്വതി മനുവും പുതിയ ഭാരവാഹികളായി ചുമതലയേറ്റു.

ഗുരുദേവന്റെ നാമത്തിൽ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. അനീഷ് കോടനാട് സ്വാഗതവും ജനീഷ് ശിവദാസ് നന്ദിയും രേഖപ്പെടുത്തി.