വിദ്യാർഥിയുടെ കുത്തേറ്റ് സ്കൂൾ അസിസ്റ്റന്റ് കൊല്ലപ്പെട്ടു; ആക്രമണം ബാഗ് പരിശോധനയ്ക്കിടെ

Mail This Article
×
പാരിസ്∙ വടക്കുകിഴക്കൻ ഫ്രാൻസിലെ നോജന്റിലെ സ്കൂളിൽ 15 വയസ്സുള്ള വിദ്യാർഥിയുടെ കുത്തേറ്റ് 31 വയസ്സുള്ള സ്കൂൾ അസിസ്റ്റന്റ് കൊല്ലപ്പെട്ടു. വിദ്യാർഥിയുടെ ബാഗ് പരിശോധനയ്ക്കിടെയായിരുന്നു സംഭവം. അധ്യാപക സഹായിയായ 31 വയസ്സുകാരനെ വിദ്യാർഥി പല തവണയാണ് കുത്തിയത്
അക്രമിയെ ഉടൻ തന്നെ അധികൃതർ പിടികൂടി. പ്രതിയായ വിദ്യാർഥി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
ഫ്രാൻസിൽ ഇത്തരത്തിലുള്ള മാരകമായ സ്കൂൾ ആക്രമണങ്ങൾ അപൂർവ്വമാണെങ്കിലും, അക്രമ സംഭവങ്ങളെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകളെ തുടർന്ന് ഈ വർഷം ചില സ്കൂളുകളിൽ ബാഗ് പരിശോധന നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഈ വസന്തകാലത്ത് നടത്തിയ പരിശോധനകളിൽ നിന്ന് 186 കത്തികൾ കണ്ടെടുക്കുകയും 32 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
English Summary:
Teaching assistant killed in knife attack at school in north-east France
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.