ADVERTISEMENT

അബുദാബി∙ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ക്ലിയറൻസ് ലഭിക്കാത്തതിനാൽ ഇന്ത്യക്കാരന്റെ മൃതദേഹം അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ 12 മണിക്കൂറോളം കുടുങ്ങി. മകൻ ഹീര ലാലിനൊപ്പം ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടെ യുഎഇ വ്യോമാതിർത്തിയിൽ മരിച്ച രാജസ്ഥാൻ മൊഹാല സ്വദേശി കൈലാഷ് ചന്ദ്ര സൈനിയുടെ മൃതദേഹത്തോടാണ് അനാദരം. അബുദാബിയിൽ അടിയന്തരമായി ഇറക്കിയ മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്നലെ പുലർച്ചെ ഡൽഹിയിലേക്ക് അയയ്ക്കാൻ അനുമതി തേടിയപ്പോഴാണു വിസമ്മതിച്ചത്.

മൃതദേഹത്തിനു സാംക്രമിക രോഗങ്ങളില്ലെന്ന് യുഎഇ ആരോഗ്യ വകുപ്പിന്റെ സാക്ഷ്യപത്രം വാങ്ങി അറ്റസ്റ്റ് ചെയ്തു നൽകിയാലേ മൃതദേഹം സ്വീകരിക്കൂവെന്നായിരുന്നു ഡൽഹിയുടെ നിലപാട്. എന്നാൽ, സർട്ടിഫിക്കറ്റിൽ കാരണം വ്യക്തമാക്കുകയല്ലാതെ ഇത്തരമൊരു സാക്ഷ്യപത്രം ആരോഗ്യ വകുപ്പ് നൽകാറില്ലെന്നു സാമൂഹിക പ്രവർത്തകൻ നാസർ കാഞ്ഞങ്ങാട് പറഞ്ഞു. പട്ന അടക്കം രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലേക്ക് അയക്കുമ്പോൾ സ്വീകരിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

ഡൽഹി വിമാനത്താവള അധികൃതരുടെ കടുംപിടുത്തംമൂലം ഒട്ടേറെ പ്രയാസങ്ങൾ അനുഭവിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും 2 വർഷമായി തുടരുന്ന വിഷയത്തിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസി കോൺസൽ രാജമുരുകൻ വിമാനത്താവള അധികൃതരുമായി നേരിട്ടു സംസാരിച്ച ശേഷമാണു സമ്മതപത്രം ബന്ധപ്പെട്ട എയർലൈന് അയച്ചുകൊടുത്തത്. ഇതനുസരിച്ച് ഇന്നലെ രാത്രി 9.45നുള്ള എത്തിഹാദ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com