ADVERTISEMENT
Habitat-School1

അജ്മാൻ ∙ യുഎഇ ഹാബിറ്റാറ്റ് സ്‌കൂൾസിന്റെ ‘വിത്തിൽ‍ നിന്നു വൃക്ഷത്തിലേയ്ക്ക്’ എന്ന പദ്ധതിക്ക് അജ്മാൻ നഗരസഭയുടെ കാർഷിക വിഭാഗം മുരിങ്ങ, ഒളിഫെറ (മുരിങ്ങ), സെസ്ബാനിയ ഗ്രാന്റിഫ്‌ളോറ (അഗത്തി) എന്നീ രണ്ട് ഇനങ്ങളിൽപ്പെട്ട 6000 വൃക്ഷത്തൈകൾ‍ കൈമാറി. ക്യാംപയിന് തുടക്കമിട്ട 2018 നവംബർ‍ മുതല്‍ തന്നെ ഈ ഉദ്യമത്തിന് പിന്തുണയുമായി അജ്മാന്‍ മുനിസിപ്പാലിറ്റിയുടെ കാർഷിക വിഭാഗം രംഗത്തുണ്ടായിരുന്നു. 

Habitat-School2

കഴിഞ്ഞ വര്‍ഷം നവംബറിൽ‍ ഹാബിറ്റാറ്റ് സ്‌കൂളിലെ വിദ്യാർഥികളും ജീവനക്കാരും പാകിയ വിത്തുകളിൽ‍ നിന്നാണ് ഈ വൃക്ഷത്തൈകൾ വളർന്നത്.  മുനിസിപ്പാലിറ്റി അഗ്രികൾചർ ആൻഡ് പബ്ലിക് പാർക്ക് ഉദ്യോഗസ്ഥ മറിയം ഗാനിം, അലി ഹമദ് എന്നിവർ വിദ്യാർഥികളിൽ നിന്ന് തൈകൾ ഏറ്റുവാങ്ങി.  

വൃക്ഷത്തൈകൾ ആവശ്യമുള്ളവർ ww.farmingathabitatschool.org എന്നിവർ വെബ്‌സൈറ്റിലൂടെയോ 0502102342 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെട്ടണം.  പ്രകൃതി സംരക്ഷണത്തിൽ യുഎഇയുടെ രാഷ്ട്രശില്‍പിക്കുളള പങ്കിനെ ആദരിച്ചു, സായിദ് വര്‍ഷാചരണ വേളയിലാണ് 'വിത്തിൽ നിന്ന് വൃക്ഷത്തിലേയ്ക്ക് എന്ന പദ്ധതിക്ക് ഹാബിറ്റാറ്റ് സ്‌കൂള്‍‍ തുടക്കം കുറിച്ചതെന്ന് മാനേജിങ്ങ് ഡയറക്ടർ‍ ഷംസു സമാൻ‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com