ADVERTISEMENT
food-establishment12

ദുബായ് ∙ വിളമ്പുന്ന ഭക്ഷണപദാർഥങ്ങളിൽ എത്രമാത്രം ഉൗർജം അടങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തണമെന്ന് ദുബായ് നഗരസഭ ഭക്ഷണശാലകൾക്ക് നിർദേശം നൽകി. മെനുകാർഡിൽ ഇക്കാര്യം രേഖപ്പെടുത്താനാണ് അധികൃതരുടെ നിർദേശം. ചുരുങ്ങിയത് അഞ്ചു ശാഖകളുള്ള റസ്റ്ററന്റ്, കഫ്റ്റീരിയ, കഫെ ഗ്രൂപ്പുകളാണ്ആദ്യ ഘട്ടത്തിൽ നവംബറിനകം നിർദേശം നടപ്പിലാക്കേണ്ടത്. രണ്ടാം ഘട്ടത്തിൽ, എല്ലാ റസ്റ്ററന്റ്, കാറ്ററിങ് സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവ 2020 ജനുവരിക്ക് മുൻപും നിർദേശം നടപ്പിലാക്കണം.  

food-establishment

ഇത്തരത്തിൽ നിബന്ധനകൾ പ്രാബല്യത്തിൽ കൊണ്ടുവരുന്ന ആദ്യത്തെ പ്രാദേശിക ഗവ.സ്ഥാപനമാണ് ദുബായ് മുനിസിപാലിറ്റി. ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള മുനിസിപാലിറ്റിയുടെ നാഷനൽ ന്യൂട്രീഷ്യൻ അജൻഡ 2017–2021 പദ്ധതിയുടെ ഭാഗമായാണിത്. തങ്ങളുടെ ആരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണ പദാർഥം തിരഞ്ഞെടുക്കാനുള്ള ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നിർദേശം നൽകിയതെന്ന് ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി പറഞ്ഞു. 

ദുബായ് ജീവിക്കാനുള്ള ഏറ്റവും യോജിച്ച നഗരമാക്കാനുള്ള നഗരസഭയുടെ ഉദ്യമവും ഇൗ പദ്ധതിക്ക് പിന്നിലുണ്ട്. ഇതിനായി റസ്റ്ററന്റുകൾ ആരോഗ്യകരവും സ്വാദിഷ്ടവുമായ ഭക്ഷണം ഉപഭോക്താക്കൾക്ക് വിളമ്പളണം. ഭക്ഷണ പോരായ്മകൾ കൊണ്ടും ആരും അനാരോഗ്യവാന്മാരോ രോഗികളോ ആകരുത്. റസ്റ്ററന്റുകളിൽ നിന്നും മറ്റുമുള്ള ആഹാരം കഴിക്കൽ എത്രമാത്രം പോഷാകാഹാര സമൃദ്ധമാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com