ADVERTISEMENT

കുവൈത്ത് സിറ്റി ∙ വിമാനത്താവളത്തിലും മറ്റു അതിർത്തി മാർഗങ്ങളിലും ഏർപ്പെടുത്തിയ വിരലടയാള പരിശോധനയിലൂടെ 9 വർഷത്തിനിടെ 14,000 പേരെ പിടികൂടി തിരിച്ചയച്ചതായി അധികൃതർ. 2011ൽ ആണു വിരലടയാള പരിശോധന ഏർപ്പെടുത്തിയത്.

നേരത്തേ നാടുകടത്തപ്പെട്ടവരെയും പ്രവേശന നിരോധനമുള്ള വിഭാഗത്തിൽ പെട്ടവരെയും അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുന്നവരെയുമാണ് ഇത്തരത്തിൽ പിടികൂടി തിരിച്ചയക്കുക. കുവൈത്തിൽനിന്ന് പോകുന്നവരും വരുന്നവരും കുടിയേറ്റവിഭാഗം ഉദ്യോഗസ്ഥന് മുൻപിൽ വിരലടയാള പരിശോധനയ്ക്ക് വിധേയരാകണം. നാടുകടത്തപ്പെട്ട ശേഷം പുതിയ പാസ്പോർട്ടിൽ വരുന്നവരും വിരലടയാള പരിശോധനയിൽ പിടിയിലാകും. 

വിരലടയാള പരിശോധന ഫലപ്രദമാണെന്നാണ് ഇത്രയും പേരെ പിടികൂടാൻ കഴിഞ്ഞതിലൂടെ തെളിയുന്നതെന്ന് അധികൃതർ പറഞ്ഞു. 

പരമാവധി 3 മിനിറ്റിനുള്ളിൽ വിരലടയാള പരിശോധന പൂർത്തിയാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com