ADVERTISEMENT

അബുദാബി ∙ മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ നീതി പുലർത്തുകയും ചെയ്യൽ ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറയാണെന്നു കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ റമസാൻ അതിഥിയായെത്തിയ അദ്ദേഹം ഷാർജ കിങ് ഫൈസൽ മസ്ജിദിൽ പ്രഭാഷണം നടത്തുകയായിരുന്നു. 

കഷ്ടപ്പെടുന്നവർക്കും പിന്നാക്കം നിൽക്കുന്നവർക്കും വേണ്ടി യുഎഇ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന സഹായ സംരംഭങ്ങൾ മാതൃകയാണ്. 

രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അടിത്തറയിട്ട മഹദ്മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന യുഎഇക്ക് ലോകത്തെ ക്ഷേമ രാഷ്ട്രങ്ങളിൽ ഉന്നത സ്ഥാനമുണ്ടെന്നും ഖലീൽ തങ്ങൾ പറഞ്ഞു.

ഇന്ന് ദുബായ് ഖിസൈസ് ഷെയ്ഖ് കോളനിയിലെ മസ്ജിദുൽ അൻസാറിലാണ് പ്രഭാഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com