ADVERTISEMENT

അബുദാബി ∙ നഗരസൗന്ദര്യത്തിനും സുരക്ഷയ്ക്കും വിഘാതമായതും ഉപേക്ഷിക്കപ്പെട്ടതുമായ കെട്ടിടങ്ങളും മതിലുകളും അബുദാബി നഗരസഭ പൊളിച്ചുനീക്കി. സി65, പി19 മേഖലകളിലെ കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്.

പ്രദേശത്തെ നടപ്പാതകൾ പുതുക്കിപ്പണിതു ഗതാഗത യോഗ്യമാക്കി. അറ്റകുറ്റപ്പണിയുടെ ഭാഗമായി 612.50 ചതുരശ്ര മീറ്റർ സ്ഥലത്തുള്ള നടപ്പാതകളാണ് പുതിയ ഇഷ്ടിക വിരിച്ച് ഗതാഗത യോഗ്യമാക്കിയത്.

2.69 ലക്ഷം ദിർഹം ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. ഹോട്ടൽ അർജാന് എതിർവശത്തുള്ള നടപ്പാതയും പുനർനിർമിക്കുകയും മാലിന്യങ്ങൾ നീക്കുകയും പുതിയ ദിശാസൂചിക സ്ഥാപിക്കുകയും ചെയ്തു.

ഗതാഗത സുരക്ഷ ഉറപ്പാക്കാനായി റോഡരികിലെ നടപ്പാതകളെ കോൺക്രീറ്റ് വേലി സ്ഥാപിച്ച് വേർതിരിച്ചു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അഞ്ചോളം പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com