ADVERTISEMENT

കുവൈത്ത് സിറ്റി ∙ എം‌പിമാർ ചേർന്ന് മന്ത്രിമാരെ തോൽപിച്ചു. ഫഹർ അൽ അഹമ്മദ് ഇൻഡോർ സ്റ്റേഡിയത്തിൽ റൗദാൻ കപ്പിനാനുള്ള റമസാൻ ഫുട്ബോൾ ടൂർണമെന്റിലാണ് മന്ത്രിമാർക്ക് എം‌പിമാരോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽ‌വി ഏറ്റുവാങ്ങേണ്ടിവന്നത്.

സ്പീക്കർ മർസൂഖ് അൽ ഗാനിമിന്റെ നേതൃത്വത്തിലായിരുന്നു എം‌പിപ്പട. മന്ത്രിസഭാ കാര്യ സെക്രട്ടറി ജനറൽ അബ്ദുല്ല അൽ റൗദാൻ, വാണിജ്യ-വ്യവസായ മന്ത്രി ഖാലിദ് അൽ റൗദാൻ, വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ് അൽ അസ്മി, മുൻ ഭവനമന്ത്രി യാസർ ആബിൽ, മുൻ വൈദ്യുതി-ജലം മന്ത്രി അബ്ദുൽ അസീസ് അൽ ഇബ്രാഹിം, മുൻ വിദ്യാഭ്യാസമന്ത്രി ഡോ.മുഹമ്മദ് അൽ ഫാരിസ്, കാബിനറ്റ് അസി.സെക്രട്ടറി ജനറൽ ഫവാസ് അൽ ഫാദിൽ എന്നിവരാണ് മന്ത്രിമാരുടെ ടീമിൽ അണിനിരന്നത്.

എം‌പിമാരുടെ ടീമിൽ റിയാദ് അൽ അദ്സാനി, ബദർ അൽ മുല്ല, ഫൈസൽ അൽ കന്ദരി, റകാൻ അൽ നിസ്ഫ്, മുഹമ്മദ് അൽ ദലാൽ, അലി അൽ ഖമീസ്, അലാം അൽ കന്ദരി എന്നിവരും അംഗങ്ങളായിരുന്നു.

പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ്, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ് ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ്, വാർത്താവിതണ മന്ത്രി മുഹമ്മദ് അൽ ജാബ്രി, നീതിന്യായ മന്ത്രി ഡോ.ഫഹദ് അൽ അഫാസി തുടങ്ങിയവർ കളി കാണാൻ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com