ഭീകരനെന്ന് സംശയം; സൗദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ
Mail This Article
×
റിയാദ് ∙ ഭീകരനെന്ന് സംശയിക്കുന്ന ഇന്ത്യക്കാരനെ സൗദിയിൽ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇയാളടക്കം ഭീകരരെന്ന് സംശയിക്കുന്ന 26 പേരെ പിടികൂടിയിട്ടുണ്ട്. 14 സൗദികൾ, അഞ്ച് യെമൻ സ്വദേശികൾ, രണ്ട് ശ്രീലങ്കക്കാർ, രണ്ട് സിറിയക്കാർ, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ സ്വദേശികൾ ഒന്നുവീതമാണ് റമസാൻ ആരംഭം മുതൽ അറസ്റ്റിലായത്. അറസ്റ്റിലായ ഇന്ത്യക്കാരൻ ഏത് സംസ്ഥാനക്കാരനാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഇൗ മാസം 11നാണ് ഇന്ത്യക്കാരനെയും നാല് സൗദി, ഒരു ശ്രീലങ്കക്കാരൻ എന്നിവരെയും പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.