ADVERTISEMENT

ദമാം∙ ദമാം കി ങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചു. യാത്രാ വിമാനത്തിൽ കൊണ്ടുപോകുന്നതിന്‌ എത്തിച്ച വൻ ബാറ്ററി ശേഖരം അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിൽ കയറ്റുന്നതിന്‌ കൊണ്ടുവന്ന 19 ടൺ ബാറ്ററി ശേഖരമാണ്‌ കയറ്റുന്നതിന്‌ മിനിറ്റുകൾക്ക് മുമ്പ് പൊട്ടിത്തെറിച്ചത്. കെ എൽ എം എന്ന ഡച്ച് യാത്രാ വിമാനത്തിൽ ഫ്രാങ്ക്ഫർട്ടിലേക്ക് അയക്കാനുള്ള ബാറ്ററികളാണ്‌ പൊട്ടിത്തെറിച്ചത്. 

അഗ്നിശമന വിഭാഗം തീയണക്കുകയും രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മറ്റ് അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com