ADVERTISEMENT

അബുദാബി ∙ ആവശ്യത്തിനു വെള്ളം കുടിക്കാത്തതു മൂലം മൂത്രാശയ രോഗങ്ങൾ വർധിക്കുന്നതായി ഡോക്ടർമാർ. പകൽ ഭക്ഷണവും വെള്ളവും ഉപേക്ഷിക്കുന്നതിനാൽ റമസാനിൽ നോമ്പനുഷ്ടിക്കുന്നവർ രാത്രി വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.

നിറം നോക്കിയറിയാം

മൂത്രത്തിലെ നിറവ്യത്യാസം നോക്കി വെള്ളത്തിന്റെ കുറവ് നമുക്ക് സ്വയം മനസിലാക്കാം. ശുദ്ധജലം പോലെ തെളിഞ്ഞ മൂത്രമാണെങ്കിൽ പ്രശ്നങ്ങളില്ലെന്നർഥം. 

മഞ്ഞ, ബ്രൗൺ നിറങ്ങളിലാണെങ്കിൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെന്നു മനസ്സിലാക്കാം. രക്തം കലർന്നിട്ടുണ്ടെങ്കിൽ സ്ഥിതി അൽപം രൂക്ഷമാണ്. വെള്ളംകുടിച്ച് പരമാവധിപ്രശ്നം അകറ്റാം.

ഇടവിട്ട് കുടിക്കാം

ഇഫ്താറിനും സുഹൂറിനും (ഇടയത്താഴം) ഇടയിൽ 8 മുതൽ 12 ഗ്ലാസ് വരെ വെള്ളം കുടിക്കണം. നേരത്തേ മൂത്രാശയ സംബന്ധമായ രോഗമുള്ളവരാണെങ്കിൽ ഇതിനേക്കാൾ വെള്ളം കുടിക്കണം. ഒറ്റയടിക്ക് ഇത്രയും വെള്ളം കുടിക്കാതെ പല സമയങ്ങളിലായി കുടിക്കുന്നതാണ് നല്ലത്.

ഇതാണ് പ്രശ്നം

മൂത്രക്കല്ല്, മൂത്രത്തിൽ പഴുപ്പ് എന്നിവയാണ് വെള്ളം കുടിക്കാത്തതു മൂലം കൂടുതലായി കണ്ടുവരുന്നത്. മധ്യവയസ്കരായ പുരുഷന്മാർക്ക് പ്രോസ്റ്റേറ്റിൽ നീർക്കെട്ടുണ്ടാകാനും അതുവഴി മൂത്രതടസ്സം അനുഭവപ്പെടാനും സാധ്യതയുണ്ട്.‌

മൂത്രക്കല്ല് അസഹ്യമായ വേദനയുണ്ടാക്കുന്ന ഒന്നാണ്. പുറകിൽനിന്ന് മുൻവശത്തേക്ക് കടുത്ത വേദന വരുന്നതും മൂത്രത്തിന് രക്തം കലർന്ന നിറവുമാണ് രോഗ ലക്ഷണങ്ങൾ.

മൂത്രത്തിലെ പഴുപ്പ് കൂടുതലായി കാണുന്നതു സ്ത്രീകളിലാണ്. മൂത്രം ഒഴിക്കുമ്പോഴുള്ള നീറ്റൽ, ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, അടിവയറ്റിൽ വേദന, മൂത്രത്തിൽ രക്തം കലരുക മുതലായവയാണ് രോഗ ലക്ഷണങ്ങളെന്ന് അബുദാബി മുസഫയിലെ എൽഎൽഎച്ച് ആശുപത്രിയിലെ യൂറോളജിസ്റ്റ് ഡോ. സുനിൽ രാഹുലൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com