ADVERTISEMENT

ദുബായ് ∙ യുഎഇയിൽ കാശിനെക്കാൾ കാർഡുകളാണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നതെന്ന് പഠനറിപ്പോർട്ട്. വീസ ആൻഡ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്മെന്റ് നടത്തിയ സർവേയിലാണ് 87% പേരും കാർഡ് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. 

സർവേയിൽ പങ്കെടുത്ത 73% ആളുകൾ സുരക്ഷിതത്വം, പാരിതോഷികങ്ങൾ, ബജറ്റ് നിയന്ത്രണം എന്നീ സൗകര്യങ്ങൾ മൂലമാണ് കാർഡുകൾ ഉപയോഗിക്കുന്നതെന്ന് വെളിപ്പെടുത്തി. അടുത്തകാലത്താണു മിക്കവരും കാർഡുപയോഗം തുടങ്ങിയത്. ഇതിൽത്തന്നെ ഡിജിറ്റൽ വോലറ്റുകളാണ് ഏറെപ്പേർക്കും ഇഷ്ടം. കഴിഞ്ഞ വർഷങ്ങളിൽ ഓൺലൈൻ വ്യാപാരം ഏറെ വർധിച്ചതായി ഡിഇഡി ഉപഭോക്തൃവിഭാഗം ഡയറക്ടർ അഹമദ് അൽ സാബി ചൂണ്ടിക്കാട്ടി. 

പുതിയ സാങ്കേതിക വിദ്യകളുടെയും കൂടുതൽ ഡിജിറ്റൽ വോലറ്റുകളുടെയും കടന്നുവരവോടെ ഇത് ഇരട്ടിയാകുമെന്ന് കണക്കാക്കുന്നതായും അദ്ദേഹം പറഞ്ഞു. 

സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുമ്പോൾ കാർഡ് ഉപയോഗിച്ച് പണം കൈമാറാൻ ഉപയോഗിക്കുന്ന മൊബൈൽ പിഒഎസുകളും ഡിജിറ്റൽ പണിമിടപാടിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 

അതേസമയം ഡിജിറ്റൽ പണിമിടപാടുകൾ വർധിക്കുന്നതിന് അനുസരിച്ച് സുരക്ഷയും ശക്തമായിരിക്കണമെന്നും ആളുകൾ അതിനായിരിക്കും എപ്പോഴും പ്രാധാന്യം നൽകുകയെന്നും വീസ കാർഡിന്റെ മധ്യപൂർവദേശ ചുമതലയുള്ള നീൽ ഫെർണാണ്ടസ് ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com