ADVERTISEMENT
gulf3

ദുബായ്∙ ഹൃദയാഘാതത്തെ തുടർന്ന്  5 മാസത്തോളമായി ദുബായ് റാഷിദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ  അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് നരിക്കുനി സ്വദേശി ശശീന്ദ്രനെ തുടർ ചികിത്സക്കായി നാട്ടിലേയ്ക്ക് കൊണ്ടുപോയി. ഇദ്ദേഹത്തെ കോഴിക്കോട് ആസ്റ്റർ മിംസ് പ്രവേശിപ്പിക്കുമെന്ന് സാമൂഹിക പ്രവർത്തകര്‍ പറഞ്ഞു.

ജോലിക്ക് പോകുമ്പോഴാണു ശശീന്ദ്രന് ഹൃദയാഘാതമുണ്ടായത്. കമ്പനിയുടെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്ന് ആരോപണമുയർന്നു. തുടർന്ന് നരിക്കുനി എൻആർഐ അസോസിയേഷൻ  പ്രസിഡന്റ് ഹാരിസ് കുണ്ടുങ്ങര, ജനറൽ സെക്രട്ടറി സ്കറിയ പുൽപ്പറമ്പിൽ, സാമൂഹിക പ്രവർത്തകരായ  ബഷീർ തിക്കോടി, സലാം പാപ്പിനിശ്ശേരി, നന്തി നാസർ എന്നിവർ ഇടപെട്ടാണ് നാട്ടിലേയ്ക്ക് കൊണ്ടുപോയത്. ശശീന്ദ്രന്റെ ബന്ധു നിഷാന്തും ആശുപത്രി നഴ്‌സും എയർ ആംബുലൻസിൽ ശശീന്ദ്രനെ അനുഗമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com