ADVERTISEMENT

ദുബായ്∙ സ്നേഹത്തിനും സഹിഷ്ണുതയ്ക്കും നിറം ചാർത്തുകയാണ് ആർട് ഫോർ യു ചിത്രപ്രദർശനത്തിൽ. ബിസിനസ് ബേ ഓക്സഫഡ് ടവറിലെ സ്റ്റുഡിയോ സെവനിൽ നടക്കുന്ന ‘കളേഴ്സ് ഓഫ് ലവ്’ പ്രദർശനത്തിൽ 15 രാജ്യങ്ങളിൽ നിന്നുള്ള 30 ചിത്രകാരന്മാരുടെ 42 ചിത്രങ്ങളുണ്ട്. മലയാളികളായ മഞ്ജു കൈമൾ, വർഷ സജു നായർ, രേണു ശിവം, മേഘ എന്നിവരുടെയും ചിത്രങ്ങളുണ്ടെന്ന് ആർട് ഫോർ യൂ സ്ഥാപകയും ചിത്രകാരിയുമായ ജെസ്‌നോ ജാക്സൺ പറഞ്ഞു.

സഹിഷ്ണുതയെ അടിസ്ഥാനമാക്കിയാണ് ചിത്രപ്രദർശനം. കല തന്നെയാണ് സഹിഷ്ണുതയും സാഹോദര്യവും വളർത്താൻ ഏറ്റവും ഉചിതമായ മാർഗമെന്നും എല്ലാവരും സ്നേഹത്തിനും സഹിഷ്ണുതയ്ക്കും നിറങ്ങൾ നൽകുകയാണ് ചെയ്യുന്നതെന്നും  ജെസ്‌നോ ജാക്സൺ ചൂണ്ടിക്കാട്ടി. യുഎഇ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപ്പാപ്പയും അൽ ഹസൻ ഗ്രാൻഡ് ഇമാം ഷെയ്ഖ് അഹമ്മദ് അൽ തയ്യീബും ഒരുമിച്ച് നിൽക്കുന്ന രീതിയിൽ ഇമറാത്തി കലാകാരൻ അഹമ്മദ് റുക്നി അൽ അവാദി വരച്ച ചിത്രം വേറിട്ടതായി. 30 വരെ പ്രദർശനം തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com