ADVERTISEMENT

ഷാർജ∙ നിങ്ങളുടെ വാഹനത്തിന്റെ ടയർ പഞ്ചർ, ബാറ്ററി തകരാർ, യന്ത്ര തകരാർ, ഇന്ധനം തീരൽ തുടങ്ങിയവ മൂലം വഴിയിൽ ക്കുടുങ്ങിയാൽ ഇനി പേടിക്കേണ്ട, സേവനവുമായി റാഫിദ് വിഭാഗമെത്തും. ഷാർജ പൊലീസുമായി സഹകരിച്ചാണ് പദ്ധതി. ‘റോഡ്സൈഡ് അസിസ്റ്റൻസ്’ എന്ന പേരിലാണ് റാഫിദ് സേവനത്തിനിറങ്ങുക. ഇതിനായി നൂതന വാഹന വ്യൂഹങ്ങളും സേവനത്തിനെത്തുമെന്ന് അധികൃതർ പറഞ്ഞു. 

കേടായ വാഹനം ഉടമ നിർദേശിക്കുന്ന ഗാരേജിൽ റാഫിദ് എത്തിക്കും. ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ നീക്കം ചെയ്യുവാൻ ഷാർജ പൊലീസിനെ സഹായിക്കുവാനും റാഫിദ് മുന്നിലുണ്ടാകും. സെപ്തംബറിൽ സേവനങ്ങൾക്ക് തുടക്കമാകുമെന്ന് അധികൃതർ പറഞ്ഞു. വാഹനങ്ങൾ കെട്ടിവലിച്ച് മാറ്റുവാൻ 400 ട്രക്കുകൾ ഉടനെത്തും. 2020 ആകുന്നതോടെ വാഹന സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും ഉതകുന്ന സമ്പൂർണ സേവന പ്ലാറ്റ്ഫോമായി റാഫിദിനെ മാറ്റുകയാണ് ലക്ഷ്യം.

റാഫിദ് ഉദ്ഘാടന ചടങ്ങിൽ ഷാർജ ധനകാര്യ വകുപ്പ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ സഉൗദ് അൽ ഖാസിമി, ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സാരി അൽ ഷംസി, ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രി. ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ, ട്രാഫിക് പൊലീസ് ഡയറക്ടർ കേണൽ മുഹമ്മദ് അലയ്ർ, റാഫിദ് ജനറൽ മാനേജർ സലീം സഇൗദ് അൽ മിദ്ഫ, റാഫിദ് ആക്സിഡന്റ് വിഭാഗം തലവൻ അബ്ദുൽ റഹ്മാൻ ബിൻ കന്നൂൻ അൽ ഷംസി, റാഫിദ് മാനേജിങ് പാർട്ണർ ഉൈവസ് സഹ്റാൻ തുടങ്ങിയവർ സംബന്ധിച്ചു.     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com