ADVERTISEMENT

ദുബായ്∙ സ്പോർട്സ് ഇംപ്രിന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ 27 കായിക താരങ്ങൾ നാദ് അൽ ഷേബ സ്പോർട്സ് കോംപ്ലക്സിൽ ഒത്തുചേർന്നു. 55 വയസ്സുള്ള ട്രൈയാത്തലറ്റ് താരം ഡേവിഡ് ലബോഷേർ മുതൽ എട്ടു വയസ്സുകാരി ലാമിയ താരിഖ മലാല വരെ ജീവിതാനുഭവങ്ങൾ പങ്കുവച്ചു.

യുഎഇ ഫുട്ബോൾ താരം മാജിദ് ഹസ്സൻ, കഴിഞ്ഞ ദുബായ് ഫിറ്റ്നസ് ചാലഞ്ചിൽ 30 ദിവസം 30 മാരത്തൺ നടത്തിയ മർകസ് സ്മിത്ത്, കാൻസറിനെ അതിജീവിച്ച ദരീൻ ബാർബർ, നിക് വാട്സൺ, യുഎഇയുടെ ഒളിംപിക് നീന്തൽ താരം ഒബെയ്ദ് അൽ ജാസ്മി ജിയു ജിത്സു ലോക ചാംപ്യൻ ഒമർ അൽ ഫാദിലി, യുഎഇ ദേശീയ വോളിബോൾ താരങ്ങളായ മുഹമ്മദ് അബ്ബാസ്, നാദിയ അലി തുടങ്ങിയരും പങ്കെടുത്തു. പാരാലിംപിക് വെയ്റ്റ് ലിഫ്റ്റിങ് സ്വർണ മെഡൽ ജേതാവ് മുഹമ്മദ് ഖാമിസ് ഖലാഫ് അനുഭവങ്ങൾ പങ്കുവച്ചത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് ശ്രവിച്ചത്. ദുബായ് കൗൺസിൽ അസി. സെക്രട്ടറി ജനറൽ നാസർ അമാൻ അൽ റമ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com