ADVERTISEMENT

അബുദാബി∙ വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ ഫെബ്രുവരിയിൽ അബുദാബിയിൽ ഹോട്ടൽ വരുമാനത്തിൽ വൻ വർധന. 2018 ഇതേ കാലയളവിലെക്കാൾ 36.8% വർധിച്ചയി സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹോട്ടൽ താമസ നിരക്കിലും ജനുവരിയിലെക്കാൾ 17.4% വർധനയുണ്ട്. ഇത് മുൻ വർഷത്തെക്കാൾ ഇരട്ടിയോളം കൂടുതലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

വാർണർ ബ്രോസ് വേൾഡ് തീം പാർക്ക്, ലുവ്ർ മ്യൂസിയം, ഫെരാരി വേൾഡ്, യാസ് ഐലൻഡ് തുടങ്ങി വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന വമ്പൻ പദ്ധതികളും ഫോർമുല വൺ അബുദാബി ഗ്രാൻഡ് പ്രീ, സ്പെഷ്യൽ ഒളിംപിക്സ് തുടങ്ങിയ പരിപാടികളുമാണ് അബുദാബിയിലെത്തുന്ന സന്ദർശകരുടെ എണ്ണം കൂട്ടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com