ADVERTISEMENT

ദോഹ ∙ പുണ്യമാസം തുടങ്ങിയശേഷം ആംബുലൻസ് സേവനംതേടി ഹമദ് മെഡിക്കൽ കോർപറേഷനു ലഭിച്ചത് 8,395 കോളുകൾ. അടിയന്തര വൈദ്യസഹായം തേടിയാണു കൂടുതൽ കോളുകളും ലഭിക്കുന്നതെന്ന് എച്ച്എംസി അറിയിച്ചു. മേയ് 19വരെയുള്ള കണക്കാണിത്.

പ്രതിദിനം 576 മുതൽ 636 വരെ കോളുകളാണ് ലഭിക്കുന്നത്. റമസാനിൽ തടസ്സമില്ലാത്ത ആംബുലൻസ് സേവനമാണ് എച്ച്എംസി ലഭ്യമാക്കുന്നത്. സുഗമവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കാൻ പ്രവർത്തനഘടനയിലും മാറ്റംവരുത്തി. മുൻകാല അപകടങ്ങളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും അടിസ്ഥാനത്തിലാണ് റമസാനിലെ പ്രവർത്തന ക്രമീകരണമെന്ന് ആംബുലൻസ് സർവീസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അലി ദാർവിഷ് പറഞ്ഞു.

റമസാനിൽ ഏറ്റവും കൂടുതൽ കോളുകൾ എത്തുന്നത് ഉച്ചയ്ക്കു 2 മുതൽ പുലർച്ചെ 2 വരെയാണ്. 

ഇതിൽതന്നെ ഏറ്റവുമധികം തിരക്കേറിയ സമയം വൈകിട്ട് 5 മുതൽ രാത്രി 9 വരെയാണ്. റമസാനിൽ റോഡ് ട്രാഫിക് അപകടങ്ങളുമായി ബന്ധപ്പെട്ട വിളികളും വൈദ്യസഹായം തേടിയുള്ള വിളികളും ഒരുപോലെ ലഭിക്കുന്നുണ്ട്. സായാഹ്ന കോളുകളിൽ അധികവും വാഹനാപകടവുമായി ബന്ധപ്പെട്ടതാണ്. ഇവ എണ്ണത്തിൽ കൂടുതലാണെങ്കിലും അപകടങ്ങൾ അധികവും ഗുരുതരമല്ല. പകൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 69 ആംബുലൻസുകൾ സേവനസജ്ജമാണ്.

 സായാഹ്ന സമയങ്ങളിൽ ആംബുലൻസുകളുടെ എണ്ണം 77 ആയി വർധിപ്പിക്കും. എല്ലാ ആംബുലൻസുകളിലും രണ്ടു പാരാമെഡിക്കൽ ജീവനക്കാരുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com